Monday, August 26, 2019 Last Updated 26 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Mar 2019 07.59 AM

ഇടിച്ച് കൈ പൂട്ടി കുടുക്കിയശേഷം മുടിപിടിച്ച് വലിച്ച് കീഴ്‌പ്പെടുത്തി, ഒടുവില്‍ ഒരു സ്‌നേഹ ചുംബനവും; വൈറലായി വിജയ് സേതുപതിയും മകനുമായുള്ള വീഡിയോ

viral video

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ഒരു വീഡിയോയാണ് ആരാധകരെ ഞെട്ടിപ്പിച്ചത്. ഒരു ചെറിയ കുട്ടിയുമായി അടിയുണ്ടാക്കുന്ന വീഡിയോയായിരുന്നു ഇത്. ഇത് സിനിമയോ യാഥാര്‍ഥ്യമോ എന്നറിയാതെയാണ് ഏവരും ഞെട്ടിയത്. എന്നാല്‍ ഇത് ഒരു സിനിമയുടെ ടീസറായിരുന്നു.

വിജയ് സേതുപതി അടിയുണ്ടാക്കിയ ചെറിയ കുട്ടി മക്കള്‍ സെല്‍വത്തിന്റെ മകന്‍ സൂര്യ തന്നെയായിരുന്നു. മകനെ ഇടിച്ച് കൈ പൂട്ടി കുടുക്കിയശേഷം അവന്റെ മുടിപിടിച്ച് വലിച്ച് കീഴ്‌പ്പെടുത്തിയായിരുന്നു അടി. ഒടുവില്‍ മകന് സ്‌നേഹത്തോടെ ഒരു ഉമ്മയും അദ്ദേഹം കൊടുക്കുന്നുണ്ട്.

വിജയ് സേതുപതിയും മകന്‍ സൂര്യയും അഭിനയിക്കുന്ന സിന്ധുബന്ധിന്റെ ടീസറായിരുന്നു ഇത്. അഞ്ജലി നായികയായ ചിത്രത്തിന്റെ ടീസര്‍ വന്‍ ഹിറ്റായിരിക്കുകയാണ്. അച്ഛന്റെ കുട്ടിക്കാലം അഭിനിച്ചുകൊണ്ട് സാനും റൗഡിയിലൂടെയായിരുന്നു സൂര്യയുടെ അരങ്ങേറ്റം.

Ads by Google
Ads by Google
Loading...
TRENDING NOW