Tuesday, August 20, 2019 Last Updated 23 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 18 Mar 2019 02.52 PM

'യൂട്യൂബ് മ്യൂസിക് ആപ്പ്' ഇന്ത്യയില്‍ അവതരിപ്പിച്ചു

youtubes music streaming service

ഇന്ത്യയില്‍ യൂട്യൂബിന്റെ മ്യൂസിക് സ്ട്രീമിങ് സേവനമായ 'യൂട്യൂബ് മ്യൂസിക് ആപ്പ്' അവതരിപ്പിച്ചു. ഗൂഗിള്‍ പ്ലേ മ്യൂസിക്, മൂവീസ് തുടങ്ങിയ സര്‍വീസുകള്‍ക്ക് ശേഷമാണ് യൂട്യൂബിന്റെ പുതിയ സേവനം ആരംഭിക്കുന്നത്. യൂട്യൂബ് മ്യൂസിക് സബ്സ്‌ക്രിപ്ഷന് പ്രതിമാസം 99 രൂപയും യൂട്യൂബ് മ്യൂസികിന്റെ പ്രീമിയം സബ്സ്‌ക്രിപ്ഷന് പ്രതിമാസം 149 രൂപയുമാണ് വില.

കുടുംബാംഗങ്ങള്‍ക്കായി 189 രൂപയുടെ പ്ലാനും യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിള്‍ പ്ലേ മ്യൂസിക് വരിക്കാര്‍ക്ക് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിഷന്‍ ഓട്ടോമാറ്റിക് ആയി ലഭ്യമാവും. പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമായും പാട്ടുകളുടെ വീഡിയോ കാണുന്നതിനും യൂട്യൂബ് മ്യൂസിക് ആപ്പ് ഉപയോഗിക്കാം. പ്രീമിയം സബ്‌സ്‌ക്രിപ്ഷന് മാത്രമേ പശ്ചാത്തലത്തില്‍ പാട്ടുകള്‍ പ്ലേ ചെയ്യാനുള്ള സൗകര്യമുണ്ടാവൂ. പ്രീമിയം സബ്‌സ്‌ക്രിപ്ഷനുള്ള ആപ്പുകളില്‍ പരസ്യങ്ങളും ഉണ്ടാവില്ല. നൂറ് പാട്ടുകള്‍ വരെ ഓഫ് ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്തുവെയ്ക്കാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രീമിയം ഉപയോക്താക്കള്‍ക്ക് യൂട്യൂബ് ഒറിജിനല്‍ വീഡിയോകള്‍ കാണാനും സാധിക്കും. ഈ സൗകര്യങ്ങള്‍ യൂട്യൂബിന്റെ പ്രധാന ആപ്പിലും ലഭ്യമാവും. ഈ നിരക്കില്‍ ആറ് അക്കൗണ്ടുകളില്‍ പ്ലാന്‍ ഉപയോഗിക്കാം. മറ്റ് രാജ്യങ്ങളിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ യൂട്യൂബ് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ ഇന്ത്യയില്‍ കുറവാണെന്നാണ് ഗൂഗിള്‍ അറിയിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW