Friday, August 16, 2019 Last Updated 7 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 18 Mar 2019 10.33 AM

പച്ചമാങ്ങയുടെ ഗുണങ്ങള്‍

uploads/news/2019/03/295369/greenmango1603.jpg

വേനല്‍ക്കാലത്ത് നമ്മുടെ ശരീരത്തിലെ ജലാംശം നിമിഷംപ്രതി കുറയുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നു. പച്ചമാങ്ങയില്‍ ഉപ്പിട്ട് കഴിക്കുന്നത് മൂലം ശരീരത്തില്‍ ഈര്‍പ്പം കുറയുന്നത് ഒഴിവാക്കിക്കിട്ടും. വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടും കുറഞ്ഞുകിട്ടും.

1. ജീവകം 'സി'യുടെ അഭാവം മൂലം ഉണ്ടാകുന്ന ഒരസുഖമാണ് സ്‌കര്‍വി. ഡ്രൈമാംഗോ പൗഡറില്‍ ജീവകം 'സി' ധാരാളമുണ്ട്. ഇത് സക്ര്‍വി രോഗത്തെ തടയുന്നു.
2. വേനല്‍ക്കാലത്ത് അമിതമായി നാം വിയര്‍ക്കുന്നതുമൂലം ശരീരത്തില്‍ നിന്നും ജീവകങ്ങളും മിനറുകലുകളും നഷ്ടപ്പെടുന്നു. ശരീരത്തില്‍ നിന്നും മിനറലുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പച്ചമാങ്ങ കഴിച്ചാല്‍ മതിയാകും.

3. പച്ചമാങ്ങാ കഴിക്കുന്നത് മൂലം, ദഹനക്കുറവ്, വയറിളക്കം തുടങ്ങിയ ഉദരപ്രശ്‌നങ്ങള്‍ ഒഴിവാക്കിക്കിട്ടും.
4. വിളര്‍ച്ച, രക്താര്‍ബുദം, രക്തവാര്‍ച്ച തുടങ്ങലിയ രക്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മാറിക്കിട്ടും.

5. മാങ്ങാ കഴിക്കുന്നതിലൂടെ ശരീരകോശങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും ഒക്കെ ഒരുപരിധിവരെ പച്ചമാങ്ങ കഴിക്കുന്നതിലൂടെ സാധിക്കും. പ്രതിരോധശക്തി വര്‍ധിക്കുകയും ചെയ്യും.
6. വെയിലത്ത് പോകും മുമ്പ് പച്ചമാങ്ങ വേവിച്ച് ജ്യൂസാക്കി കുടിക്കുക. ഇത് സൂര്യാഘാതത്തില്‍ നിന്നും മുക്തിനേടാന്‍ ഉപകരിക്കും.

7. പച്ചമാങ്ങ കഴിക്കുന്നതിലൂടെ ശരീരം ശുദ്ധീകരിച്ചു കിട്ടുന്നു. സൈല്‍ ജ്യൂസ് കൂടുതലായി ഉത്പാദിപ്പിക്കുന്നു. ഇത് കരളിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
ഗര്‍ഭിണികളില്‍ കാണപ്പെടുന്ന ശര്‍ദി അകറ്റാന്‍ പ്രഭാതത്തില്‍ പച്ചമാങ്ങാ കഴിച്ചാല്‍ മതി.
8. പച്ചമാങ്ങ പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മോണയിലെ രക്തവാര്‍ച്ചയ്ക്ക് പച്ചമാങ്ങ കഴിക്കുന്നത് ആശ്വാസം പകരും. പല്ല് നേരത്തെ ഇളകുന്നത് ഒഴിവാക്കാനുമാകും.

9. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പച്ചമാങ്ങ കഴിച്ചാല്‍ മാതി. ചര്‍മ്മം ശുദ്ധീകരിക്കുന്നതിനും കാഴ്ചശക്തി വര്‍ധിപ്പിക്കാനുമാണ് ദഹനപ്രക്രിയ സുഗമമാക്കാനും ഒക്കെ പച്ചമാങ്ങ ഭക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.
10. വേനല്‍ക്കാലതെത് അതികഠിനമായ ചൂട് മൂലം നമ്മുടെ ശരീരത്തിലെ ജലാംശം വളരെ പെട്ടെന്ന് വറ്റിപ്പോകുന്നു. തന്മൂലം സോഡിയം ക്ലോറൈഡും ഇരുമ്പിന്റെ അംശവും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നു. പകാമായാല്‍ പെക്റ്റിനിന്റെ ഉയര്‍ന്ന ഉറവിടം മാങ്ങയില്‍ കാണാം.

11. പച്ചമാങ്ങ ഗ്രേറ്റ് ചെയ്തതില്‍ ഉപ്പും തേനും അല്‍പാല്‍പമായി ചേര്‍ത്ത് കഴിച്ചാല്‍ ആമാശയപ്രശ്‌നങ്ങളെ ഒരു പരിധിവരെ അകറ്റിനിര്‍ത്താനാകും.
12. പച്ചമാങ്ങയില്‍ ജീവകങ്ങളും നാരുവര്‍ഗങ്ങവും മിനറലുകളും അടങ്ങിയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതലായി കഴിക്കുന്ന ഒരു ഫലവും ഇതുതന്നെ.

13. പച്ചമാങ്ങ ഉണക്കിപ്പൊടിച്ചത് പല മരുന്നുകളിലും ഒരു ചേരുവയാണ്. ജീവകം 'സി' യുടെ അഭാവത്താല്‍ ഉണ്ടാകുന്ന സ്‌കര്‍വി രോഗത്തിന് പച്ചമാങ്ങാ ഉണക്കിപ്പൊടിച്ചത് ചേര്‍ത്ത് ഔഷധം ഫലപ്രദമാണ്.
14. കരളിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന ക്രമക്കേടുകള്‍ക്ക് പരിഹാരമാണ് പച്ചമാങ്ങ.

uploads/news/2019/03/295369/greenmango1603a.jpg

15. പച്ചമാങ്ങ ഗ്രേറ്റ് ചെയ്തതില്‍ തേനും കരുമുളകുപൊടിയും കുറേശെ ചേര്‍ത്ത് സേവിക്കുന്നത് കുടലിലെ പ്രശ്‌നം മാറ്റാന്‍ നല്ലതാണ്. നല്ല ഒരു ആന്റിസെപ്റ്റിക്കായി ഇത് പ്രവര്‍ത്തിക്കുന്നു.
16. വേനല്‍ച്ചൂട് ഉച്ചകോടിയില്‍ എത്തിയിരിക്കുന്ന ഇക്കാലത്ത് ശരീരത്തിന്റെ വരള്‍ച്ച മാറ്റാന്‍ ശീതളപാനീയങ്ങള്‍ കൂടിയേ തീരൂ. എന്നാല്‍ ഇവ പച്ചമാങ്ങകൊണ്ട് തയാറാക്കിയാല്‍ കൂടുതല്‍ ആരോഗ്യപ്രദമാക്കാം. കൂടുതല്‍ ഗുണകരവും ഇത്തരം പാനീയങ്ങളാണ്.

17. പച്ചമാങ്ങ ഗ്രേറ്റ് ചെ്തതില്‍ കുറച്ച് ശര്‍ക്കരയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിച്ച് ഉടയ്ക്കുക. ഇതില്‍ ജീരകം, പെരിഞ്ചീരകം, കുരുമുളക് എന്നിവ കുറേശെ ചേര്‍ത്ത് കുറച്ച് കല്ലുപ്പ് ചേര്‍ത്തിളക്കി അരിച്ച് കുടിച്ചാല്‍ ശരീരത്തിന്റെ ക്ഷീണം മാറും. കുളിര്‍മ ലഭിക്കുകയും ചെയ്യും.
18. പച്ചമാങ്ങ സുലഭമായി കിട്ടുാവാന്‍ ഉപ്പു പുരട്ടി വയ്ക്കലാണ് ഉണക്കി വയ്ക്കുക. സീസണ്‍ കഴിഞ്ഞാലും മാങ്ങാ ഉപയോഗിക്കാം. കറികളിലും ചമ്മന്തിയിലും ഒക്കെ ചേര്‍ക്കാനും അടമാങ്ങയായിത്തന്നെ കഴിക്കുവാനും സാധിക്കും.

Ads by Google
Monday 18 Mar 2019 10.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW