Tuesday, August 20, 2019 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 18 Mar 2019 09.59 AM

സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ തെരഞ്ഞെടുപ്പ് ആവേശം ഫോണ്‍ ആപ്പുകളിലും

uploads/news/2019/03/295367/smart-phone.jpg

ന്യൂഡല്‍ഹി : ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ത്യ ഒട്ടാകെ പലതരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമാണ്. സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ തികച്ചും സ്മാര്‍ട്ടായി ആണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ആപ്പുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ദേശീയ പാര്‍ട്ടികളുടെ ആപ്പുകളും തെരഞ്ഞെടുപ്പിന്റെ ചരിത്രം അടങ്ങുന്ന ആപ്പുകളും ഇതില്‍ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തന വഹിതമായ ആപ്പുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍, പേര് പരിശോധിക്കാന്‍, പാര്‍ലമെന്റ് അംഗത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കാന്‍ തുടങ്ങി പല വിധത്തിലുള്ള ആപ്പുകള്‍ ഉണ്ട്.

എം.പിമാരുടെ പ്രവര്‍ത്തനം വിലയിരുന്നി ജനങ്ങള്‍ക്ക് മാര്‍ക്ക് നല്‍കാനും മണ്ഡലത്തിലെ പരിഹരിക്കാത്ത പ്രശ്‌നങ്ങള്‍ എഴുതാനും തുടങ്ങി എല്ലാ സജീകരണങ്ങളും ആപ്പിലുണ്ട്. ആപ്പുകള്‍ എല്ലാം തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW