Tuesday, August 20, 2019 Last Updated 33 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.55 PM

ശ്രീദേവിയെ പ്രണയിക്കുന്ന അയാള്‍ ആരാണ്? പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാം ടീസര്‍

second teaser

നടി പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവ് റിലീസിന് മുന്നേ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ടീസറും പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

മധ്യവയസ്‌കനായ ഒരു കാമുകനോടൊപ്പമാണ് ഇത്തവണ പ്രിയ അവതരിപ്പിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ശ്രീദേവി ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. കടുത്ത വിഷാദം നേരിടുന്ന ഒരു കഥാപാത്രത്തെയാണ് പ്രിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് വ്യക്തം. ഹൊറര്‍ ചിത്രത്തിന്റേതായ ഒരു രീതിയുമുണ്ട്.

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറും വലിയ വിവാദങ്ങളുണ്ടാക്കിയാണ് കടന്നുപോയത്. നിരവധി ഡിസ്ലൈക്കുകളാണ് ആദ്യ ടീസറിന് ലഭിച്ചത്. എന്നാല്‍ രണ്ടാം ടീസറിന് മിചകച്ചപ്രതികരണമാണ്. മാത്രമല്ല പ്രിയ വാര്യരെ പിന്തുണച്ചും അഭിനന്ദിച്ചും ധാരാളം പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന ചിത്രത്തില്‍ ഗ്ലാമര്‍ ഗെറ്റപ്പിലാണ് പ്രിയ. 70 കോടി മുതല്‍ മുടക്കില്‍ ചന്ദ്രശേഖര്‍ എസ്.കെയും മനീഷ് നായരും റോമന്‍ ഗില്‍ബെര്‍ട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW