Wednesday, August 21, 2019 Last Updated 21 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 09 Mar 2019 03.29 PM

സച്ചിനേക്കാളും ലാറയെക്കാളും കേമനാണോ കോഹ്‌ലി??? സംശയമുണ്ടോ?

Virat Kohli,  Sachin Tendulkar, Brian Lara

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 41-ാം ഏകദിന സെഞ്ചുറിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കുറിച്ചത്. ഓസീസ് ഉയര്‍ത്തിയ 314 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടവും വിലപ്പോയില്ല. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 32 റണ്‍സിന് തോല്‍വി മണത്തു. അഞ്ചു മത്സരങ്ങളുള്ള പരമ്പര 2-1 ആകുകയും ചെയ്തു.

ഓസീസിനെതിരായ പരമ്പരയിലെ വിരാട് കോഹ്‌ലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. നാഗ്പൂരില്‍ നടന്ന രണ്ടാം മത്‌സരത്തിലാണ് കോഹ്‌ലിയുടെ ബാറ്റില്‍ നിന്ന് 40-ാം സെഞ്ചുറി പിറന്നത്. കോഹ്‌ലിയുടെ ക്ലാസ് ഇന്നിങ്ങ്‌സുകള്‍ക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ സംവാദം അരങ്ങേറുകയാണ്. വിഷയം മറ്റൊന്നുമല്ല,.. ആരാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍??

ആരാധകരുടെ ചര്‍ച്ചകള്‍ക്കു പിന്നാലെ മുന്‍ ഇംണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോഗന്‍ രംഗത്തെത്തി. കോഹ്‌ലിയെ പിന്തുണച്ച് നേരത്തേയും രംഗത്തെത്തിയ വോഗന്‍ ഒടുവില്‍ കോഹ്‌ലിയ്ക്ക് നല്‍കിയ വിശേഷണം ഇതാണ്. ആടിന്റെ ഒരു ഇമോജി നല്‍കിക്കൊണ്ട്.. കോഹ്‌ലി വീണ്ടും.. എന്നാണ് വോഗന്‍ കുറിച്ചത്. 'ഗോട്ട്' എന്നാല്‍ 'ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്നാണ്. എക്കാലത്തേയും മികച്ചത് എന്നാണ് അര്‍ത്ഥം. ക്രിക്കറ്റില്‍ 'ഗോട്ട്' എന്ന വിശേഷണം മൈക്കല്‍ വോഗന്‍ ചാര്‍ത്തി നല്‍കിയത് വിരാട് കോഹ്‌ലിക്കാണ്. ഇത് വീണ്ടും എന്നായിരുന്നു വോഗന്റെ ട്വീറ്റ്. വോഗന്റെ ട്വീറ്റിനു പിന്നാലെ ഒരു ആരാധകനാണ് പ്രബലമായ ഒരു ചോദ്യമുയര്‍ത്തിയത്. ഡോണ്‍ ബ്രാഡ്മാന്‍, സച്ചിന്‍ തെണ്ടൂല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവരേക്കാള്‍ മികച്ചത് സച്ചിന്‍ എന്നാണോ? താങ്കള്‍ ഉദ്ദേശിക്കുന്നത്? ഏകദിനത്തില്‍ വിരാട് കോഹ്‌ലിയാണ് മികച്ചത്.. എന്ന് മൈക്കല്‍ വോഗന്‍ മറുപടിയും നല്‍കി. ഏറ്റവും കൂടുതല്‍ സെഞ്ചുറികളുടെ റെക്കോര്‍ഡ് പേരിലുള്ള സച്ചിന്‍ തെണ്ടുല്‍ക്കര്‍ 225 ഏകദിനങ്ങളില്‍ നിന്ന് നേടിയിരുന്നത് 25 സെഞ്ചുറികളാണ് എന്നതും ശ്രദ്ധേയം.

225 ഏകദിനങ്ങളില്‍ നിന്നാണ് കോഹ്‌ലി 41 സെഞ്ചുറി നേടിയത്. ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് കൂടുതല്‍ സെഞ്ചുറി നേടുന്ന താരമാണ് കോഹ്‌ലി. ഹഷിം അംലയാണ് കോഹ്‌ലിയ്ക്ക് പിന്നില്‍. അംല 174 ഏകദിനങ്ങളില്‍ നിന്ന് 27 സെഞ്ചുറികളാണ് നേടിയിരിക്കുന്നത്. 225 മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന് 25 സെഞ്ചുറികളാണുള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW