Wednesday, August 14, 2019 Last Updated 7 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 07 Mar 2019 04.03 PM

തലമുടിയിലെ താരനകറ്റാനുള്ള നാടന്‍ വഴികളിതാ....

uploads/news/2019/03/292818/dandruff04.jpg

1. കറ്റാര്‍വാഴയുടെ ജെല്‍ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിന് ശേഷം കഴുകാം.

2. ചെമ്പരത്തിയുടെ ഇലയും പൂവും കുറച്ച് തുളസിയിലയോ പുതിനയിലയോ കൂടി ചേര്‍ത്ത് അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയാം.

3. മുട്ടയുടെ മഞ്ഞ തലയില്‍ തേച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

4. പാളയംകോടന്‍ പഴം ഉടച്ച് തലയില്‍ തേച്ച ശേഷം കഴുകിക്കളയാം.

5. സവാളയോ ചുവന്നുളളിയോ വെള്ളം ചേര്‍ക്കാതെ അരച്ച് പിഴിഞ്ഞെടുത്ത് നീര് തലയോട്ടിയിലും തലമുടിയിലും തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

6. ആല്‍മണ്ട് ഓയിലിനോടൊപ്പം ഒലീവ് ഓയിലും ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരന്‍ നിയന്ത്രിക്കാന്‍ സഹായകരമാകും.

7. ഉണങ്ങിയ നെല്ലിക്കയുടെ പൊടി തുളസി ഇലയ്‌ക്കൊപ്പം അരച്ച് മിശ്രിതം ആക്കുക. ഇത് തലയില്‍ തേച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക.

8. തലയില്‍ പുരട്ടാന്‍ ആവശ്യമായ വെളിച്ചെണ്ണയില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത് തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അര മണിക്കൂര്‍ കഴിഞ്ഞ് ശക്തി കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

9. അല്പം വെളിച്ചെണ്ണയിലോ തൈരിലോ വേപ്പിന്റെ നീര് ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരനകറ്റാന്‍ സഹായിക്കും.

10. ഒരു മുറി ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തലയോട്ടിയും മുടിയും കഴുകുന്നത് താരനകറ്റാന്‍ നല്ലതാണ്.

11. കീഴാര്‍നെല്ലി ചതച്ച് താളിയാക്കി തലയില്‍ തേച്ച് കുളിക്കാം.

12. വെളിച്ചെണ്ണയും ഒലീവെണ്ണയും രണ്ട് ടീ സ്പൂണ്‍ വീതം, രണ്ട് ടീസ്പൂണ്‍ തേന്‍, മൂന്ന് ടീസ്പൂണ്‍ തൈര് എന്നിവ ഒരുമിച്ചു ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കി മുടിയുടെ അറ്റം വരെ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം.

Ads by Google
Thursday 07 Mar 2019 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW