Wednesday, August 21, 2019 Last Updated 21 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 07 Mar 2019 01.54 PM

ഔഡി എ6 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ വിപണിയിൽ

audi a6 lifestyle

ഔഡി എ6 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യ എക്‌സ് ഷോറൂം വില 49.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് പാക്കേജാണ് ലൈഫ്‌സ്റ്റൈല്‍ എഡിഷനിന്റെ പ്രധാന ആകർഷണം.

പാക്കേജിന്റെ ഭാഗമായി മുന്‍ സീറ്റുകളുടെ പിന്നില്‍ പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി പരസ്പരം നെറ്റ്‌വര്‍ക്ക് ചെയ്ത 10 ഇഞ്ച് വലുപ്പമുള്ള രണ്ട് ടാബ്‌ലറ്റുകള്‍ കാണാം. ഈ ടാബ്‌ലറ്റുകള്‍ കാറിന് പുറത്തിറങ്ങുമ്പോള്‍ കൂടെകൊണ്ടുപോകാന്‍ കഴിയും. ബിഎംഡബ്ല്യു 5 സീരീസ്, മെഴ്‌സേഡസ് ഇ-ക്ലാസ് തുടങ്ങിയ മോഡലുകളാണ് ഇന്ത്യയിലെ എതിരാളികള്‍.

കാറിന് പുറത്ത് നിലത്ത് ബ്രാന്‍ഡ് ലോഗോ പ്രദര്‍ശിപ്പിക്കുന്ന പഡല്‍ ലാംപുകളാണ് മറ്റൊരു ഫീച്ചര്‍. കാറിനകത്ത് എസ്‌പ്രെസ്സോ മേക്കര്‍ ഉണ്ട്. മാത്രമല്ല, സ്റ്റാന്‍ഡേഡ് എ6 മോഡലില്‍ കാണുന്ന 'ബോസ്' സറൗണ്ട് സൗണ്ട് സിസ്റ്റം, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, 'ഔഡി ഡ്രൈവ് സെലക്റ്റ്' ഡ്രൈവ് മോഡുകള്‍, നാവിഗേഷന്‍, വോയ്‌സ് കമാന്‍ഡ് എന്നിവ സഹിതം ഔഡിയുടെ എംഎംഐ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നീ സവിശേഷതകള്‍ മോഡലിൽ നല്‍കിയിരിക്കുന്നു.

ഔഡി എ6 ലൈഫ്‌സ്റ്റൈല്‍ എഡിഷന്‍ സ്റ്റാന്‍ഡേഡ് എ6 ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ ഓപ്ഷനുകളിലാണ് വരുന്നത്. 190 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.8 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 190 എച്ച്പി പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. രണ്ട് എന്‍ജിനുകളുമായി 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW