Wednesday, August 21, 2019 Last Updated 56 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Mar 2019 04.40 PM

ടൊയോട്ടയുടെ ബലേനൊ ഈ വർഷം എത്തിയേക്കും

toyotas version of maruti suzuki baleno

കഴിഞ്ഞ വര്‍ഷം വാഹനമേഖലയിലെ തന്നെ ഏറ്റവും വലിയ വാര്‍ത്തയായിരുന്നു വാഹനഭീമന്മാരായ ടൊയോട്ടയും മാരുതിയും തമ്മിലുള്ള സഹകരണം. ടൊയോട്ടയുടെ ലേബലിൽ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ ഈ വർഷം തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട.

നിലവില്‍ നിരത്തിലുള്ള ബലേനൊയില്‍ നിന്ന് ഡിസൈന്‍ മാറ്റം വരുത്തിയായിരിക്കും ഈ വാഹനം നിരത്തിലെത്തുക.

രൂപകൽപനയിലെ പരിഷ്കാരങ്ങൾക്കു പുറമെ ഗ്രിൽ, ബംപർ, ലൈറ്റ് തുടങ്ങിയവയിലും വിപുലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ സാങ്കേതിക വിഭാഗത്തിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. എൻജിനും ഗീയർബോക്സുമൊക്കെ ഒന്നു തന്നെയാവുമെന്നാണ് പ്രതീക്ഷ.

മെക്കാനിക്കലായി മാറ്റം വരുത്തില്ലെന്നാണ് വിവരം. 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുക. ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ ഇന്ത്യയില്‍ ഇറങ്ങുന്ന ആദ്യവാഹനമായിരിക്കും ബലേനൊ.

ടൊയോട്ടയും മാരുതിയും സങ്കര ഇന്ധന മേഖലയിലെ വികസനത്തിൽ സഹകരിക്കുന്ന സാഹചര്യത്തിൽ ക്രമേണ മോഡലുകളിൽ ഇത്തരം പരിഷ്കാരങ്ങൾക്കും സാധ്യതയുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW