Tuesday, August 20, 2019 Last Updated 7 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 03 Mar 2019 01.15 PM

തെന്നിന്ത്യ ഒന്നാകെ തരംഗം സൃഷ്ടിച്ച, റെക്കോര്‍ഡുകള്‍ തൂത്തെറിഞ്ഞ റൗഡി ബേബി ഗാനം; ധനുഷിനും സായി പല്ലവിക്കും ചുവട് പഠിപ്പിച്ച് പ്രഭുദേവ; മേക്കിംഗ് വീഡിയോ പുറത്ത്

making video

ധനുഷും സായി പല്ലവിയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു മാരി2. ചിത്രത്തിലെ ഗാനമായ 'റൗഡി ബേബി' യുട്യൂബില്‍ റെക്കോര്‍ഡ് കാണികളെയാണ് സ്വന്തമാക്കിയത്. 'മാരി ടു'വിലെ ഈ ഗാനത്തിനു വേണ്ടി ഇവര്‍ കൈകോര്‍ത്തപ്പോള്‍ കടപുഴകി വീണതും സായിയുടെ തന്നെ മറ്റൊരു ഗാനം കൈവശപ്പെടുത്തിയിരുന്ന റെക്കോഡായിരുന്നു. സായിയുടെ തെലുങ്ക് ചിത്രം 'ഫിദ'യിലെ 'വച്ചിന്‍ഡെ' എന്നാരംഭിക്കുന്ന പാട്ടിനെയാണ് 'റൗഡി ബേബി' പിന്തള്ളിയത്.

21 കോടിയോളം കാണികളുമായാണ് റൗഡി ബേബി ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള വച്ചിന്‍ഡെയ്ക്ക് 19 കോടിയോളം കാഴ്ചക്കാരുണ്ട്. യൂട്യൂബില്‍ ജനുവരി രണ്ടിന് അപ്ലോഡ് ചെയ്ത ഗാനം കേവലം ഒന്നര മാസം കൊണ്ടാണ് ഇരുപത് കോടി കവിഞ്ഞത്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിന്ന് ആദ്യമായാണ് ഒരു ഗാനം 20 കോടി പിന്നിടുന്നത്. ധനുഷിനെ വെല്ലുന്ന പ്രകടനമാണ് ഗാനത്തില്‍ സായി പല്ലവിയുടേത്.

ഇപ്പോള്‍ ഈ ഗാനത്തിന്റെ മേക്കിംഗ് വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. റെക്കോര്‍ഡ് കാണികളെ സ്വന്തമാക്കിയ ഈ ഗാനരംഗത്തിന് കോറിയോഗ്രാഫി ചെയ്തത് പ്രഭുദേവയാണ്. ധനുഷ് വരികളെഴുതി, ധനുഷും ദീയയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് റൗഡി ബേബിയുടെ സംഗീത സംവിധായകന്‍. റൗഡി ബേബി പോലെ തന്നെ ഇതിന്റെ മേക്കിംഗ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW