Friday, August 23, 2019 Last Updated 38 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 10.12 AM

കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു, തെരച്ചില്‍ തുടരുന്നു; ഉറിയില്‍ പാക് പ്രകോപനത്തില്‍ ഒരു നാട്ടുകാരന് പരിക്ക്; പഞ്ചാബില്‍ പാക് ചാരന്‍ അറസ്റ്റില്‍

പാകിസ്താനു വേണ്ടി ചാരപ്പണി നടത്തി വന്ന ഇന്ത്യക്കാരനാണ് ഫെറോസ്പുരില്‍ അതിര്‍ത്തി ഔട്ട്‌പോസ്റ്റിനു സമീപത്തുനിന്ന് ബി.എസ്.എഫിന്റെ പിടിയിലായത്.
encounter

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് കടന്നിട്ടുണ്ടെന്ന സൂചനയില്‍ മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കുപ്‌വാരയിലെ ബാബഗുണ്ടിലും ക്രാല്‍ഗുണ്ടിലും ഏറ്റുമുട്ടല്‍ നടന്നത്. സി.ആര്‍.പി.എഫ്, കരസേന, ജമ്മു കശ്മീര്‍ പോലീസ് എന്നിവരുടെ സംയുക്ത തെരച്ചിലിനിടെയായിരുന്നു വെടിവയ്പ്. സുരക്ഷാസേനയുടെ ഭാഗത്ത് ആര്‍ക്കും പരിക്കില്ല. മേഖലയിലെ ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കിയ ശേഷമായിരുന്നു പരിശോധന നടത്തിയത്.

അതിനിടെ, അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.ഉറിയില്‍ സെക്ടറില്‍ വ്യാഴാഴ്ചയുണ്ടായ വെടിവയ്പില്‍ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. കമാല്‍കോട്ട മേഖലയിലെ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെയാണ് പാകിസ്താന്‍ പ്രകോപനമില്ലാതെ വെടിവയ്പ് നടത്തിയത്. വെടിവയ്പ് രാത്രി വരെ നീണ്ടുനിന്നു. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി.

പഞ്ചാബില്‍ നിന്നും ഒരു പാകിസ്താന്‍ ചാരനെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. പാകിസ്താനു വേണ്ടി ചാരപ്പണി നടത്തി വന്ന ഇന്ത്യക്കാരനാണ് ഫെറോസ്പുരില്‍ അതിര്‍ത്തി ഔട്ട്‌പോസ്റ്റിനു സമീപത്തുനിന്ന് ബി.എസ്.എഫിന്റെ പിടിയിലായത്. പാകിസ്താനി സിംകാര്‍ഡ് ആണ് ഇയാളുടെ മൊബൈലില്‍ ഉപയോഗിച്ചിരുന്നത്. പാകിസ്താനിലെ എട്ട് സംഘടനകളുടെ നമ്പര്‍ ഈ ഫോണില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. മറ്റ് ആറ് പാകിസ്താന്‍ നമ്പറുകളും കണ്ടെടുത്തു. പിടിയിലായത് ഉത്തര്‍പ്രദേശിലെ മൊറാദാബാദ് സ്വദേശിയാണ്.

പുല്‍വാമയിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ-പാകിസ്താന്‍ ബന്ധം വഷളായിരുന്നു. ഫെബ്രുവരി 14നായിരുന്നു ആക്രമണം. പാകിസ്താന്‍ അതിര്‍ത്തി കടന്ന് 26ന് ബാലാവകോട്ടിലെ ഭീകര താവളങ്ങളില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW