Tuesday, August 20, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 10.52 AM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 120 പോയന്റ് ഉയര്‍ച്ചയില്‍

Stock market

മുംബൈ: നേട്ടം കൊയ്ത് ഓഹരി വിപണി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 120 പോയന്റ് നേട്ടത്തില്‍ 36,016ലും ദേശീയ സൂചികയായ നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 10.834ലും എത്തിയിരുന്നു. ഇന്നലെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 600 പോയന്റ് വരെ നേട്ടത്തില്‍ എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 525 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 138 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ലിന്‍ഡെ ഇന്ത്യ, ലക്ഷ്മി വിലാസ് ബാങ്ക്, സുസിയോണ്‍ എനര്‍ജി ലിമിറ്റഡ്, ഫ്യൂച്ചര്‍ റീടെയില്‍ ലിമിറ്റഡ്, ഡിസിഎം ശ്രീരാം എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, എന്‍ഡുറന്‍സ് ടെക്‌നോളജീസ്, കുമിന്‍സ് ഇന്ത്യ ലിമിറ്റഡ്, സ്വാന്‍ എനര്‍ജി ലിമിറ്റഡ്, മാഗ്മാ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW