Monday, August 12, 2019 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 02.27 AM

ഇന്ത്യ, ചൈന, റഷ്യ ധാരണ ഭീകരതയ്‌ക്കെതിരേ പോരാട്ടം തുടരും

uploads/news/2019/02/291151/in5.jpg

ബെയ്‌ജിങ്‌: ഭീകരതയ്‌ക്കെതിരേ സഹകരിച്ചുള്ള പോരാട്ടം തുടരാന്‍ ഇന്ത്യ, ചൈന, റഷ്യ മന്ത്രിതലയോഗത്തില്‍ ധാരണ.
രാഷ്‌ട്രീയ ലക്ഷ്യം കൈവരിക്കാന്‍ ഭീകര പ്രസ്‌ഥാനങ്ങളെ പിന്തുണയ്‌ക്കില്ല. ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ നീതിന്യായ വ്യവസ്‌ഥ മുമ്പാകെ കൊണ്ടുവരണമെന്നും ചൈനയിലെ വൂസെനില്‍ നടന്ന മൂന്നു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരുടെ 16-ാമതു സമ്മേളനം ആവശ്യപ്പെട്ടു.
യു.എന്‍. രക്ഷാ സമിതി (യു.എന്‍.എസ്‌.സി) പ്രമേയം പരിപൂര്‍ണ അര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കി ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള രാജ്യാന്തര ഭീകരവിരുദ്ധ സഹകരണം കൂടുതല്‍ ശക്‌തമാക്കാന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടുവരണമെന്നും മന്ത്രിമാര്‍ ആഹ്വാനം ചെയ്‌തു.
കഴിഞ്ഞ 14 നു നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെയും ഇന്ത്യയുടെ തിരിച്ചടിയുടെയും പശ്‌ചാത്തലത്തില്‍ ഇന്ത്യ-പാക്‌ ബന്ധം വഷളായ പശ്‌ചാത്തലത്തിലായിരുന്നു യോഗം. സുഷമാ സ്വരാജിനു പുറമേ ചൈന, റഷ്യ വിദേശകാര്യമന്ത്രിമാരായ വാങ്‌ യി, സെര്‍ജി ലാവ്‌റോവ്‌ എന്നിവരാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌.
രാജ്യാന്തര നിയമ തത്വങ്ങളുടെയും യു.എന്‍. ചാര്‍ട്ടറിന്റെയും അടിസ്‌ഥാനത്തിലായിരിക്കണം ഭീകരവിരുദ്ധ യുദ്ധതന്ത്രം ആവിഷ്‌കരിക്കേണ്ടതെന്നു മൂന്നു മന്ത്രിമാരും ആവര്‍ത്തിച്ചു. ഭീകരപ്രസ്‌ഥാനങ്ങള്‍ക്കു താവളമൊരുക്കുന്നതിലടക്കം സൗകര്യങ്ങള്‍ ക്രമീകരിക്കുന്നവര്‍ക്ക്‌ അവരുടെ പ്രവര്‍ത്തനങ്ങളിലും ഉത്തരവാദിത്തമുണ്ടായിരിക്കും. അത്തരക്കാര്‍ക്കു നിലവിലെ രാജ്യാന്തര നിയമങ്ങളുടെ അടിസ്‌ഥാനത്തില്‍ ശിക്ഷ ഉറപ്പാക്കുകയും വേണം-മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.

Ads by Google
Thursday 28 Feb 2019 02.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW