Monday, August 19, 2019 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 08.05 AM

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് യുവതി വീണു; യുവാവിന്റെ സമയോചിത ഇടപെടല്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചു(വീഡിയോ)

fall from train

പലപ്പോഴും യാത്രക്കാര്‍ അപകടം വിളിച്ചു വരുത്താറുണ്ട്. ഇത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം മുംബൈ മലാഡ് റെയില്‍വേ സ്റ്റേഷനിലുണ്ടായത്. സ്റ്റെഷനില്‍ നിന്നും ട്രെയിനില്‍ ഒരു യുവതി ചാടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതി പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രാക്കിലേക്ക് വീഴാന്‍ തുടങ്ങിയ യുവതിയെ ഓടിയെത്തി യുവാവ് രക്ഷപ്പെടുത്തി. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

യാത്രക്കാരനായ യുവാവിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായത്. ഉടന്‍ തന്നെ റയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി യുവതിയെ പരിശോധിച്ചു. ഇവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW