Saturday, August 24, 2019 Last Updated 15 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Feb 2019 12.25 AM

ഗ്രീന്‍ ബുക്കിന്‌ ഓസ്‌കര്‍; വിമര്‍ശനശരവുമായി സാമൂഹികമാധ്യമങ്ങള്‍

uploads/news/2019/02/290490/5.jpg

ലോസാഞ്ചലാസ്‌: പ്രവചനങ്ങള്‍ക്കു വിപരീതമായി ഗ്രീന്‍ബുക്ക്‌ മികച്ച സിനിമയ്‌ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയതോടെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുടെ കുത്തൊഴുക്ക്‌.
കറുത്ത വര്‍ഗക്കാരനായ സംഗീതകാരനും അയാളുടെ വെള്ളക്കാരനായ ഡ്രൈവറും തമ്മിലുള്ള അസാധാരണ സൗഹൃദത്തെപ്പറ്റി പറയുന്ന സിനിമ അമേരിക്കയിലെ വംശീയ പ്രശ്‌നങ്ങളെ വെള്ളപൂശുന്ന സിനിമയെന്നാണ്‌ ഉയരുന്ന പ്രധാന ആരോപണം.
റോമ, ബ്ലാക്ക്‌ പാന്തര്‍, ദ്‌ ഫേവറിറ്റ്‌, ബ്ലാക്ക്‌ ക്ലാന്‍സ്‌മാന്‍, തുടങ്ങിയ വന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട സിനിമകളെ പിന്തള്ളിയാണു ഗ്രീന്‍ ബുക്ക്‌ അപ്രതീക്ഷിത വിജയിയായത്‌. 2005ല്‍ ബ്രോക്ക്‌ബാക്ക്‌ മൗണ്ടന്‍, മ്യൂണിച്ച്‌ തുടങ്ങിയ സിനിമകളെ പിന്തള്ളി ക്രാഷ്‌ എന്ന സിനിമ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടതിനോടാണു പലരും താരതമ്യപ്പെടുത്തുന്നത്‌.
ഓസ്‌കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും മോശം സിനിമ എന്ന പട്ടികയില്‍ ക്രാഷിനെ ഗ്രീന്‍ ബുക്ക്‌ മറികടന്നു എന്നും പലരും കുറിച്ചു.

Ads by Google
Tuesday 26 Feb 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW