Saturday, August 03, 2019 Last Updated 25 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 01.30 AM

വ്യാപാരക്കരാര്‍; ട്രംപുമായി അനുരഞ്‌ജനത്തിന്‌ ചിന്‍പിങ്‌

uploads/news/2019/02/290163/in3.jpg

വാഷിങ്‌ടണ്‍: മാസങ്ങളായി തുടരുന്ന വ്യാപാര ശീതയുദ്ധത്തിനു രമ്യമായ പരിഹാരം ലക്ഷ്യമിട്ട്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ചിന്‍പിങ്ങിന്റെ കത്ത്‌. പ്രയോജനപ്രദവും പരസ്‌പരം സ്വീകാര്യവുമായ കരാറിലൂടെ ലോകത്തെ രണ്ടു വന്‍ ശക്‌തികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാമെന്ന വാഗ്‌ദാനമാണ്‌ കത്തിന്റെ ഉള്ളടക്കം.
ചൈനീസ്‌ ഉപപ്രധാനമന്ത്രി ലിയു ഹീയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം വൈറ്റ്‌ ഹൗസിലെ ഓവല്‍ ഓഫീസിലെത്തി ട്രംപിനുമുമ്പാകെ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കത്ത്‌ വായിച്ചു.
ഇരുരാജ്യങ്ങളിലെയും സാമ്പത്തിക, വ്യാപാര വിദഗ്‌ധരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രശ്‌നപരിഹാരത്തിനുള്ള ഉദ്യമങ്ങളെ കത്തില്‍ ചിന്‍പിങ്‌ ശ്‌ളാഘിക്കുന്നുണ്ട്‌. വിഷയം സംബന്ധിച്ച തുടര്‍ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതായും ചിന്‍പിങ്‌ അവകാശപ്പെടുന്നു.

Ads by Google
Sunday 24 Feb 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW