Thursday, August 15, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 01.30 AM

കശ്‌മീരില്‍ മനുഷ്യാവകാശ ലംഘനമെന്നു യു.എന്നിന്‌ പാക്‌ കത്ത്‌

ഇസ്ലാമാബാദ്‌: കശ്‌മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനമെന്നു കാട്ടി ഐക്യരാഷ്‌ട്ര സംഘടനാ ഹൈക്കമ്മിഷണര്‍ക്ക്‌ പാകിസ്‌താന്റെ കത്ത്‌. ഇതില്‍നിന്നു ശ്രദ്ധതിരിക്കാനാണ്‌ പുല്‍വാമ ഭീകാക്രമണത്തിന്റെ പേരില്‍ ഇന്ത്യ പാകിസ്‌താനെതിരേ തിരിഞ്ഞിരിക്കുന്നതെന്ന്‌ പാക്‌ വിദേശകാര്യമന്ത്രി ഷാ മഹ്‌മ്മൂദ്‌ ഖുറേഷി.
കശ്‌മീര്‍ വിഷയത്തില്‍ കഴിഞ്ഞ ഡിസംബറില്‍ അയച്ച കത്തിനു തുടര്‍ച്ചയായാണു ഖുറേഷിയുടെ കത്ത്‌. രാജ്യാന്തരതലത്തില്‍ എല്ലാവരും കശ്‌മീരിനെ തര്‍ക്കഭൂമിയായാണു കാണുന്നതെന്നും കത്തില്‍ പാക്‌ മന്ത്രി പറഞ്ഞു. യു.എന്‍. രക്ഷാകൗണ്‍സിലിന്റെ പരിഗണനയിലുള്ള വിഷയമാണിത്‌. ജനീവ കണ്‍വന്‍ഷന്‍ അടക്കമുള്ളവയുടെ പരിധിയില്‍നിന്നുവേണം കശ്‌മീര്‍ സ്‌ഥിതിഗതികളെ കാണാനെന്നും ഖുറേഷി കുറിച്ചു.

Ads by Google
Sunday 24 Feb 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW