Monday, August 19, 2019 Last Updated 16 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 21 Feb 2019 10.04 AM

പാര്‍ട്ടികള്‍ക്ക് തല്ലാനും കൊല്ലാനും പരിശീലനം കിട്ടിയ കില്ലര്‍ഗ്രൂപ്പുകള്‍ ; വയറു കീറിയും കഴുത്തറുത്തും കൊല്ലാന്‍ സര്‍ജിക്കല്‍ ബ്ളേഡ് വരെ ആയുധം

uploads/news/2019/02/289535/kannur.jpg

കണ്ണൂർ : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ക്വട്ടേഷന്‍ സംഘമാണോ എന്ന സംശയം പോലീസിന് ബലപ്പെടുന്നു. കൊലപാതകത്തിന്റെ രീതിയും ശരീരത്തില്‍ ഏല്‍പ്പിച്ചിരിക്കുന്ന മുറിവുകളും താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടക്കൊലയ്ക്കു പിന്നിൽ ക്വട്ടേഷൻ സംഘത്തിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരുന്നോ എന്ന അന്വേഷണത്തിലാണ് പോലീസ്.

കൊല്ലപ്പെട്ട ഒരാളുടെ കഴുത്ത് അറ്റുപോയിരുന്നു. മറ്റൊരാളിന്റെ തലയോട്ടി വെട്ടേറ്റ് പിളർന്നു. കൊലപാതകത്തിന്റെ രീതി വെച്ച് വിദഗ്ദ്ധമായി ആയുധം ഉപയോഗിക്കാന്‍ അറിയാവുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. സാധാരണഗതിയില്‍ സിപിഎമ്മിനും ആര്‍എസ്എസിനും പോപ്പുലര്‍ ഫ്രണ്ടിനുമെല്ലാം കൊല നടത്താന്‍ പരിശീലനം സിദ്ധിച്ച പ്രത്യേക സംഘങ്ങളുണ്ട്. ചിലപ്പോഴെല്ലാം ക്വട്ടേഷന്‍ ജോലികള്‍ ഏറ്റെടുക്കുകയും ചെയ്യാറുള്ള സംഘമാണ് മിക്കവാറും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുക.

എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിക്കാരായാല്‍ എളുപ്പം പിടിക്കപ്പെടുമെന്ന സാഹചര്യവും വ്യജ പ്രതികളെ നല്‍കിയാല്‍ പിന്നീട് കേസില്‍ നിന്നും രക്ഷപ്പെടാം എന്നതും രാഷ്ട്രീയ കൊലപാതകങ്ങളിലേക്ക് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗപ്പെടുത്തുന്ന രീതിക്ക് പ്രചാരം നല്‍കിയിട്ടുണ്ട്. ​പെരിയ ഇരട്ട കൊലപാതകത്തില്‍ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരൻ കുറ്റം സമ്മതിച്ച് അറസ്റ്റിലായെങ്കിലും ആസൂത്രിതമായി ഇത്തരം കൊലയ്ക്ക് നേതൃത്വം നൽകാൻ അയാൾക്ക് കഴിയു​മോയെന്ന സംശയം ബാക്കിയാണ്. പറഞ്ഞു പഠിപ്പിച്ചത് പോലെ നല്‍കിയിരിക്കുന്ന മൊഴിയൂം കണ്ടെടുത്ത ആയുധങ്ങളും കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ സാന്നിദ്ധ്യം സംശയിക്കാന്‍ കാരണമാകുന്നു.

പാർട്ടിയുടെ അറിവോടെയല്ലാതെ ഇത്തരം കൊലപാതകം നടത്താനാവില്ലെന്ന് പീതാംബരന്റെ കുടുംബവും ഇന്ന​ലെ പ്രതികരിച്ചത്. ഇതിനെല്ലാം പുറമേ കൊലനടന്ന സ്ഥലം, സമയം, കൊലപാതകത്തിന്റെ രീതി, വെട്ടിന്റെ പ്രത്യേകത, പ്രതികളെത്തിയ വാഹനം എന്നിവയൊക്കെ, നേരത്തേ തന്നെ നടത്തിയ പ്ലാനിംഗ് അനുസരിച്ച് പ്രത്യേകസംഘത്തെ കൊലയ്ക്ക് ഉപയോഗിച്ചെന്ന സംശയം ബലപ്പെടുത്തുന്നു. പാർട്ടികളുടെ അറിവോടെ പ്രവർത്തകരോ പാർട്ടി നിയോഗിച്ച സംഘങ്ങളോ കൂലി ക്വട്ടേഷൻസംഘങ്ങളോ നടത്തുന്ന കൊലപാതകങ്ങളാണ് കണ്ണൂരിലെ പലതും.

പാര്‍ട്ടിക്ക് വേണ്ടി വെട്ടാനും കൊല്ലാനും പരിശീലനം സിദ്ധിച്ചവരുടെ അഭാവത്തിലാണ് ക്വട്ടേഷൻസംഘങ്ങൾ വരുന്നത്. ഒരു സംഭവം നടന്നാൽ അരമണിക്കൂറിനകം തിരിച്ചടിക്കണമെങ്കിൽ അത്തരം സംഘങ്ങൾക്കേ കഴിയൂ. ഈ സംഘങ്ങൾ പ്രത്യേക ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. മാരകമായ മുറിവുകള്‍ സെക്കന്റുകള്‍ കൊണ്ട് ഉണ്ടാക്കാന്‍ കഴിയുന്ന തരം ആയുധങ്ങളാണ് ഇവ. ശസ്ത്രക്രിയയ്ക്കുംമറ്റും ഉപയോഗിക്കുന്ന പഴ്സിൽ കൊണ്ടുനടക്കാവുന്ന സർജിക്കൽ ബ്ലേഡുകളാണ് ഇവയിലൊന്ന്. വയറ്റിലോ കഴുത്തിലോ അമര്‍ത്തി ഒറ്റവലിയിൽ മരണം ഉറപ്പ്.

പാർട്ടികൾ പരിശീലനം നൽകിയ സംഘങ്ങളായിരുന്നു കണ്ണൂരിൽ തുടക്കത്തില്‍ ഉണ്ടായിരുന്നത്. കളരിയുടെ മറവിൽ പലസ്ഥലത്തും പലര്‍ക്കും പരിശീലനം നൽകി. ഒട്ടേറെപ്പേർക്ക് അക്കാലത്ത് പരിശീലനം ലഭിച്ചു. ഭീഷണിയാവുന്ന എതിരാളികളുടെ കാൽ തകർക്കലായിരുന്നു ഇവരുടെ രീതി. ചില സംഘങ്ങൾ കാസര്‍കോട്, കോഴിക്കോട്, തൃശ്ശൂർ തുടങ്ങിയ ജില്ലകളിലേക്കും അക്രമം നടത്താനായി പോയിരുന്നു. കണ്ണൂരിൽത്തന്നെ എതിരാളികളെ തട്ടിക്കൊണ്ടുവന്ന് പ്രത്യേക കേന്ദ്രത്തിലിട്ട് ഭീകരമായി മർദിച്ചിരുന്നു. ഇവരെ പലിശപ്പിരിവുകാര്‍, ഗുണ്ടാസംഘങ്ങൾ, മദ്യക്കടത്തുകാർ, കോഴിക്കടത്തുകാർ എന്നിവരെല്ലാം ഉപ​യോഗിച്ചു. രാഷ്ട്രീയക്കാരും ക്വട്ടേഷന്‍ പണിക്കാരെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു.

ക്വട്ടേഷൻ സംഘങ്ങൾ കണ്ണൂരിൽ സജീവമാണ്. പാർട്ടിക്കാരാവുമ്പോൾ എളുപ്പം പിടിക്കപ്പെടാന്‍ ഇടയാകും എന്നതാണ് ക്വട്ടേഷൻ സംഘങ്ങള്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാക്കുന്നത്. വ്യാജപ്രതികളെ പോലീസിന് കൊടുത്താല്‍ തെളിവില്ലാതെ കേസ് തള്ളിപ്പോകുകയും ചെയ്യും. കൊലപാതകത്തിന് പിന്നാലെ പ്രതികളെ തള്ളിപ്പറയുന്ന പാര്‍ട്ടി പിന്നീട് എല്ലാം ആറിത്തണുക്കുമ്പോള്‍ ആരുമറിയാതെ അവരെ സംരക്ഷിക്കുകയും ചെയ്യും. അവർക്കായി ഫണ്ട് ശേഖരണം, ബന്ധുക്കൾക്ക് ജോലി, ജയിലിൽ പ്രത്യേക സൗകര്യം എന്നിവയെല്ലാം രാഷ്ട്രീയകക്ഷികൾ ഒരുക്കും. നഷ്ടം നഷ്ടപ്പെട്ടവര്‍ക്ക് മാത്രമാകും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW