Sunday, August 18, 2019 Last Updated 16 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Feb 2019 03.42 PM

അഴകേകും നഖങ്ങള്‍ക്കായി

നെയില്‍പോളിഷിട്ട് നഖങ്ങള്‍ ഭംഗിയാക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
uploads/news/2019/02/289124/lifestyilnailcare190219.jpg

മുഖവും കൈ കാലുകളും പോലെ തന്നെ സംരക്ഷിക്കേണ്ട ഒന്നാണ് നഖങ്ങളും. നഖങ്ങളെ വൃത്തിയോടെ സംരക്ഷിച്ചില്ലെങ്കില്‍ അസുഖങ്ങള്‍ പിടിപെടാം. ചിലര്‍ക്ക് നഖം പെട്ടെന്ന് പൊട്ടാറുണ്ട്.

നഖം പൊട്ടിപ്പോകുന്നത് തടയാന്‍ വൃത്തിയായും ഈര്‍പ്പം നിലനില്‍ക്കാതെയും വേണം സൂക്ഷിക്കാന്‍. നഖം ഭംഗിയുള്ളതായി സംരക്ഷിക്കാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ ഏന്തൊക്കെയാണെന്ന് നോക്കാം.

ശ്രദ്ധിക്കാന്‍

1. രാത്രിയില്‍ ഒലിവ് എണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെ നേരം ഇരിക്കുക.

2. ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ക്ക് തിളക്കം കിട്ടും.

3. രണ്ടോ മൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച് നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പടെ നന്നായി കവര്‍ ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. മുടങ്ങാതെ ചെയ്യുക. നഖങ്ങള്‍ക്കു കാന്തി ലഭിക്കും.

4. വിള്ളലുകളുള്ള നഖങ്ങള്‍ ഇടയ്ക്കിടെ സോപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുക. നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നത് തടയും.

5. നഖങ്ങളില്‍ പാടുവീണതും നിറം മങ്ങിയതുമായ കൈകള്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം അല്‍പം നാരങ്ങാനീരോ ഹൈഡ്രജന്‍ പെറോക്സൈഡോ ഉപയോഗിച്ച് ഈ പാടിനു മീതേ തിരുമ്മിയതിനുശേഷം കഴുകുക.

6. നഖങ്ങള്‍ വിളറിയതും പെട്ടെന്ന് പൊട്ടുന്നതുമാണെങ്കില്‍ സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഒരു ചെറിയ ചരുവത്തില്‍ ചൂടാക്കിയ എണ്ണയൊഴിച്ച് ചെറുചൂടില്‍ ഇരു കരങ്ങളും 3 മിനിറ്റ് ഇതില്‍ മുക്കിവയ്ക്കുക.

നഖങ്ങളുടെ ആരോഗ്യത്തിന്


ത്വക്ക് രോഗങ്ങള്‍ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവു കാരണവും നഖങ്ങള്‍ പെട്ടെന്ന് പൊട്ടാം. കരള്‍, വൃക്ക എന്നിവയ്ക്കു തകരാറുണ്ടെങ്കിലും നഖങ്ങള്‍ക്കു നിറവ്യത്യാസം ഉണ്ടാകാം.

ആരോഗ്യമുള്ള നഖത്തിന് പ്രധാനമായി വേണ്ടത് പോഷകപ്രദമായ ഭക്ഷണമാണ്. ഇലക്കറികളും മൈക്രോന്യൂട്രിയന്‍സ് അടങ്ങിയ പാല്‍, പഴം, മത്തി, ചീര, മുട്ട തുടങ്ങിയവയും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. പയറു വര്‍ഗ്ഗങ്ങള്‍, ഇരുമ്പ് ധാരാളമുള്ള ശര്‍ക്കര എന്നിവയും കഴിക്കാം. ഇവയുടെ ആഗീരണം കൂട്ടാനായി വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച് പോലുള്ള പഴങ്ങളും ധാരാളം കഴിക്കാം.

നഖങ്ങളുടെ സൗന്ദര്യം അപ്പാടെ കെടുത്തിക്കളയുന്നതാണ് കുഴി നഖം. ഇതൊരുതരം ഫംഗല്‍ ഇന്‍ഫെക്ഷനാണ്. ഇറുകിയ ചെരിപ്പുകള്‍ ധരിക്കുന്നതും, നഖം വെട്ടുമ്പോള്‍ ഉള്ളിലേക്കു കയറ്റി വെട്ടുന്നതുമൊക്കെ കുഴിനഖത്തിന് കാരണമായിത്തീരാം.

പെഡിക്യൂര്‍ ചെയ്യുമ്പോഴും മറ്റും നഖം അധികം കയറ്റി വെട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഏതെങ്കിലും മോയിസ്ചറൈസിംഗ് ക്രീം നഖങ്ങളുടെ അടിഭാഗത്ത് തേച്ച് മസാജ് ചെയ്യുക. നല്ല മൃദുവായി വേണം മസാജ് ചെയ്യാന്‍.

വളരെ ശ്രദ്ധയോടെ നഖം വെട്ടുക. നഖം വളര്‍ന്ന് വശങ്ങളിലേക്ക് ഇറങ്ങുന്നത് കുഴിനഖത്തിന് കാരണമാകും. ഒലീവ് ഓയില്‍ ഉപയോഗിച്ച് നഖം മസാജ് ചെയ്യാന്‍ ശ്രമിക്കുക. നഖം പൊട്ടാതിരിക്കാന്‍ ഇത് ഏറെ സഹായിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW