Thursday, August 22, 2019 Last Updated 3 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Feb 2019 01.46 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(19)

uploads/news/2019/02/288975/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗ ശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്‌ഥത നഷ്‌ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത്‌ പ്രശസ്‌തി കൂടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത്‌ ഉയര്‍ച്ചയുണ്ടാകും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്‌തകളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂര യാത്രയ്‌ക്ക് സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ക്ക്‌ നൃത്തസംഗീതാദികലകളില്‍ താത്‌പര്യം വര്‍ദ്ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക്‌ ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - വരവില്‍ കവിഞ്ഞ്‌ ചെലവ്‌ കൂടും. തൊഴില്‍രഹിതര്‍ക്ക്‌ ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിടവരും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - വിവാഹ സംബന്ധമായി നിര്‍ണായക തീരുമാനമെടുക്കും. ആഗ്രഹ സാഫല്യം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയം. നിശ്‌ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്‌ടഭക്ഷണ ലാഭം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം ) - ടെസ്‌റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക്‌ കഠിനമായി പ്രയത്നിക്കേണ്ടി വരും. അനാവസ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. ആലോചിക്കാതെ പ്രവര്‍ത്തിച്ച്‌ അബദ്ധത്തില്‍ ചെന്നു പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - സര്‍വ്വകാര്യ വിജയം, പിതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചുകൈകാര്യം ചെയ്യണം. കര്‍മ്മ രംഗത്ത്‌ പുരോഗതി ഉണ്ടാകും. അനാഥാലയങ്ങള്‍ക്കായി പണം ചെലവഴിക്കും. പിതാവിന്‌ അനുഭവപ്പെട്ടിരുന്ന ശാരീരിക ക്ലേശങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വരവില്‍ കവിഞ്ഞ്‌ ചെലവു കൂടും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ആത്മവിശ്വാസക്കുറവ്‌ മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുവാന്‍ കഴിയാതെ വരും.
വൃശ്‌ചികം (വിശാഖം , അനിഴം, കേട്ട) - കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്‌ടപ്പെടും. പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ നല്ല സമയം. മുന്‍കോപം നിയന്ത്രിക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. കേസുകളില്‍ വിജയിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ) - സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹനസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ധനനഷ്‌ടത്തിന്‌ സാധ്യത. സഹപ്രവര്‍ത്തകരുടെ അലസതമാ മനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്ക്‌ തടസം നേരിടും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - എല്ലാ കാര്യത്തിലും അവസാനം താത്‌പര്യക്കുറവ്‌ അനുഭവപ്പെടും. ഏത്‌ തൊഴില്‍ ചെയ്‌താലും തക്കതായ പ്രതിഫലം ലഭിക്കാന്‍ തടസം നേരിടും. വിദേശയാത്രയ്‌ക്ക് ശ്രമിക്കുന്നവര്‍ക്ക്‌ തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും. കൂടുതല്‍ ജോലിഭാരം കൊണ്ട്‌ മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - ദാമ്പത്യജീവിതം സംതൃപ്‌തമായിരിക്കും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ ആശ്വാസം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക്‌ മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. വിദേശത്ത്‌ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്‌തിക്കുറവ്‌ ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വേര്‍പാടു മൂലം ദുഃഖം അനുഭവിക്കാനിട വരും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 19 Feb 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW