Tuesday, August 20, 2019 Last Updated 15 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 18 Feb 2019 08.17 AM

ഹര്‍ത്താല്‍: എസ്എസ്എല്‍സി മോഡല്‍, സര്‍വകലാശാല പരീക്ഷകള്‍ മാറ്റി, വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം

Harthal,  Exam Postponed

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലിനെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റിവെച്ചു. ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി, ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു.

കേരള-എം.ജി. സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിനും കെഎസ്‌യു ആഹ്വാനം ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW