Thursday, August 22, 2019 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 18 Feb 2019 07.22 AM

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍: നാല് സൈനികര്‍ക്ക് പരിക്ക്, ജയ്‌ഷെ ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു

 Encounter,  Pulwama

ശ്രീനഗര്‍: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ വീണ്ടും ഭീകരരുംസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമയ്ക്കടുത്ത പ്രദേശത്തുള്ള കെട്ടിടത്തില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം കെട്ടിടം വളയുകയായിരുന്നു. ഇതോടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഇതേതുടര്‍്‌ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

അതേസമയം ഏറ്റുമുട്ടലിനിടെ നാല് സൈനികര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. പുല്‍വാമയില്‍ സൈനികവ്യൂഹത്തിനു നേരെ ചാവോക്രമണം നടത്തിയ ആദില്‍ ദറിന്റെ കൂട്ടാളികള്‍ ആണെന്നാണ് സൂചന. എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ ഭീകരാക്രമണം നടത്താന്‍ ആദിലിന് കൂട്ടാളികള്‍ ഉണ്ടാകാമെന്ന് കണ്ടെത്തിയിരുന്നു. സൈനികവ്യൂഹത്തിന്റെ വരവും മറ്റ് വിവരങ്ങളും കൃത്യമായി പറഞ്ഞു നല്‍കിയത് ഈ കൂട്ടാളികള്‍ ആകാമെന്നും സംശയിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW