Monday, August 19, 2019 Last Updated 59 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 02.31 PM

കാറിലിരുന്ന് വഴക്കിട്ട് ആലിയയും രണ്‍ബീറും: ബ്രേക്കപ്പിന്റെ വക്കിലെന്ന് പാപ്പരാസികള്‍, വീഡിയോ

Ranbir Kapoor, Alia Bhatt

ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷം കല്യാണമേളങ്ങളായിരുന്നു. ഈ വര്‍ഷവും ഒരു താര വിവാഹത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ബോളിവുഡ് കാത്തിരിക്കുന്ന വിവാഹമാണ് രണ്‍ബീറിന്റെയും ആലിയയുടെയും. എന്നാല്‍ ഇവരെ ഇഷ്ടപ്പെടുന്നവരെ നിരാശരാക്കുന്ന വാര്‍ത്തകളാണിപ്പോള്‍ വരുന്നത്.

ആലിയയും രണ്‍ബീറും വേര്‍പിരിയലിന്റെ വക്കിലെത്തിയെന്നാണ് വാര്‍ത്തകള്‍. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇരുവരും തമ്മില്‍ പിണക്കത്തിലാണ്. ഈ വാദത്തിന് ശക്തി പകരുന്ന ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇരുവരും തമ്മില്‍ വഴക്കിടുന്ന വീഡിയോ ആയിരുന്നു പുറത്ത് വന്നത്. കഴിഞ്ഞ ദിവസം ആലിയയുടെ പുതിയ ചിത്രമായ ഗല്ലി ബോയ് കാണാന്‍ ആലിയയും രണ്‍ബീറും ഒരുമിച്ചായിരുന്നു എത്തിയത്.

എന്നാല്‍ ഇവര്‍ തമ്മില്‍ കാറിലിരുന്നു വഴക്കിടുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പാപ്പരാസികള്‍ ക്യാമറ കണ്ണില്‍ ഒപ്പിയെടുത്തിട്ടുണ്ട്. ആലിയയോട് രണ്‍ബീര്‍ ദേഷ്യത്തില്‍ സംസാരിക്കുന്നതാണ് വീഡിയോയില്‍. ആലിയയുടെ ആരാധകരെ ഇത് ഏറെ വേദനിപ്പിച്ചു. ആലിയയ്ക്ക് രണ്‍ബീറുമായി ഒത്തുപോകാന്‍ പറ്റുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലതെന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW