Tuesday, August 20, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 14 Feb 2019 04.18 PM

അമിത ദേഷ്യത്തിന് കടിഞ്ഞാണിടാം

''ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വികാരത്തിന്റെ പ്രകടനമോ അല്ലെങ്കില്‍ ആ സാഹചര്യത്തോടുള്ള പ്രതികരണമോ ദേഷ്യമായി രൂപപ്പെടാം. ഈ വികാര പ്രകടനങ്ങള്‍ വ്യക്തികളോടോ, അവസ്ഥകളോടോ ,മ്യഗങ്ങളോടോ, അതുമല്ലെങ്കില്‍ ഏതെങ്കിലും ജീവനില്ലാത്ത വസ്തുക്കളോടോ ആകാം'''
uploads/news/2019/02/287981/deshayamprblms140219.jpg

ദേഷ്യപ്പെടുന്ന മാതാപിതാക്കളുടെ മുന്നില്‍ പേടിച്ചു വിറച്ചു നില്‍ക്കുന്ന മക്കള്‍. ചെറിയ കാര്യത്തിനുപോലും മാതാപിതാക്കളോടും മറ്റുള്ളവരോടും പൊട്ടിത്തെറിക്കുന്ന കുട്ടികള്‍. അധ്യാപകരുടെ കോപത്തിനു മുന്നില്‍ മുട്ടുവിറയ്ക്കുന്ന വിദ്യാര്‍ഥികള്‍.

മേലുദ്യോഗസ്ഥന്റെ മൂക്കിന്‍ തുമ്പത്തെ ദേഷ്യത്തെ ഭയപ്പെടുന്ന ജോലിക്കാര്‍.... അങ്ങനെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇപ്പോള്‍ ദേഷ്യക്കാരാണ്. ബസിലും ഓഫീസുകളിലും ആശുപത്രിയിലുമൊക്കെ ഇങ്ങനെ ദേഷ്യപ്പെടുന്നവരെ കാണാം. മലയാളിക്ക് എന്താണ് ഇത്ര ദേഷ്യപ്പെടാന്‍?

ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വികാരത്തിന്റെ പ്രകടനമോ അല്ലെങ്കില്‍ ആ സാഹചര്യത്തോടുള്ള പ്രതികരണമോ ദേഷ്യമായി രൂപപ്പെടാം. ഈ വികാര പ്രകടനങ്ങള്‍ വ്യക്തികളോടോ, അവസ്ഥകളോടോ ,മ്യഗങ്ങളോടോ, അതുമല്ലെങ്കില്‍ ഏതെങ്കിലും ജീവനില്ലാത്ത വസ്തുക്കളോടോ ആകാം.

ദേഷ്യത്തെ നിയന്ത്രിക്കുന്നത് ടെസ്‌റ്റോസ്റ്റിറോണ്‍, സിറാടോണിന്‍ എന്നീ ഹോര്‍മോണുകളും ഹൈപ്പോത്തലാമസ് എന്ന തലയോടിന്റെ ഭാഗങ്ങളുമാണ്. ദേഷ്യം പല തരത്തിലുണ്ട്. എന്നാല്‍ അമിത ദേഷ്യം നിത്യജീവിതത്തില്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതൊന്നുമല്ല.

പ്രശ്‌നപരിഹാരത്തിന് തടസമാകുന്നു


അമിത ദേഷ്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് ഇല്ലാതാകുന്നത്. അമിത ദേഷ്യം മൂലമുണ്ടാകുന്ന ഹോര്‍മോണുകള്‍ തലച്ചോറിന്റെ വിശകലനക്ഷമതയെ ബാധിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങളെ വേണ്ടവിധത്തില്‍ വിശകലനം ചെയ്ത് അതിനുള്ള പരിഹാരം കണ്ടെത്താന്‍ സാധിക്കാതെവരുന്നു, അത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ വഴിതെളിക്കുന്നു.

ശ്രദ്ധക്കുറവ്


അമത ദേഷ്യം ശ്രദ്ധക്കുറവിന് കാരണമാകുന്നു. ഏതെങ്കിലും വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തലച്ചോറിന്റെ വിവിധഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്. പക്ഷേ അമിതദേഷ്യത്താല്‍ സംഭവിക്കുന്ന തലച്ചോറിന്റെ മാറ്റങ്ങള്‍ ഇതിനെ പ്രതികൂലമായി ബാധിക്കുന്നു.

മാനസികസമ്മര്‍ദം


മാനസികസമ്മര്‍ദം നമ്മെ അലട്ടുന്നത് ഏതെങ്കിലും പ്രശ്‌നത്തിന് പരിഹാരം ലഭിക്കാതെവരുമ്പോഴാണ്. നിരന്തരമായി ഇങ്ങനെ പ്രശ്‌നപരിഹാരം സാധിക്കാതെവരുന്നതുവഴി മാനസികസമ്മര്‍ദം കൂടുകയും തന്മൂലം രക്തസമ്മര്‍ദ്ദം, പ്രമേഹം, അള്‍സര്‍, ആത്‌സ്മ, മൈഗ്രേന്‍, കാന്‍സര്‍ തുടങ്ങിയ ശാരീരികരോഗങ്ങളിലേക്കും ഡിപ്രഷന്‍, ആത്മഹത്യാപ്രവണത, അസ്വഭാവികമായ സ്വഭാവം കാണിക്കല്‍ തുടങ്ങിയ മാനസികപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.
uploads/news/2019/02/287981/deshayamprblms140219a.jpg

ഉത്ക്കണ്ഠ


അകാരണമായ ഭയത്തെ ഉത്ക്കണ്ഠ എന്നുപറയുന്നു. പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറയുന്നതുമൂലം മാനസികസമ്മര്‍ദ്ദം ഉണ്ടാവുകയും അതുവഴി ആത്മവിശ്വാസം കുറയുകയും ചെയ്യുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ലെന്ന ആത്മവിശ്വാസക്കുറവ് മനസിനെ സ്വാധീനിക്കുന്നതുവഴിയാണ് ഉത്ക്കണ്ഠ വര്‍ധിക്കുന്നത്.

ദാമ്പത്യപ്രശ്‌നങ്ങള്‍


അമിത ദേഷ്യക്കാരായ ദമ്പതികള്‍ ഉണ്ടാക്കുന്ന ദാമ്പത്യപ്രശ്‌നങ്ങള്‍ അനവധിയാണ്. അമിത ദേഷ്യം കാണിക്കുന്നയാള്‍ തന്റെ ദേഷ്യം എന്തെങ്കിലും നശിപ്പിച്ചോ ദേഹോപദ്രവം ഏല്‍പ്പിേച്ചാ തീര്‍ത്തേക്കാം. എന്നാല്‍ അത് അനുഭവിക്കുന്ന ജീവിതപങ്കാളിയില്‍ പ്രശ്‌നം ഉടലെടുക്കാന്‍ തുടങ്ങുന്നു. ഇത് പങ്കാളിയില്‍ പാസീവ് ആങ്കര്‍ ആയി പുറത്തുവരും.

അത് പലപ്പോഴും അവഗണനയായും ലൈംഗികതാല്‍പ്പര്യക്കുറവായും അശ്രദ്ധയായും ഒക്കെയാണ് പ്രകടമാകുന്നത്. ഈ കാരണങ്ങള്‍ ദാമ്പത്യജീവിതംതന്നെ തകര്‍ക്കാന്‍ ശക്തമായവയുമാണ്. ദേഷ്യപ്പെടുന്ന അവസരത്തില്‍ സ്വബോധം നഷ്ടപ്പെട്ട് കൊലപാതകംവരെ സംഭവിക്കാം.

സാമൂഹ്യപ്രശ്‌നങ്ങള്‍


അമിത ദേഷ്യക്കാരനായ ഒരാളെ സമൂഹം കുഴപ്പക്കാരനായി കാണുന്നു. അവരെ ഭ്രാന്തന്മാരായി കാണുന്നവരും നമ്മുടെ സമൂഹത്തില്‍ കുറവല്ല. അത് സമൂഹത്തില്‍നിന്നും അവരെ ഒറ്റപ്പെടുത്തിനിര്‍ത്താനും അവരോടുള്ള സഹകരണങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

ശാരീരികപ്രശ്‌നങ്ങള്‍

രക്തസമ്മര്‍ദ്ദം: -


അമിത ദേഷ്യം രക്തസമ്മര്‍ദം കൂടുന്നതിനിടയായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതിന് ഇടയാക്കുന്നു. ഇത് ഹൃദയം, കിഡ്‌നി തുടങ്ങിയ അവയവങ്ങളെയും തലച്ചോറിലെ ധമനികെളയും പ്രതികൂലമായി ബാധിക്കും. ഹൃദയാഘാതം, സ്‌ട്രോക്ക് മുതലായവയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഡയബറ്റിസ്: -


സ്ട്രസ് ഹോര്‍മോണിന്റെ അമിതമായ ഉത്ഭവം പ്രമേഹത്തിലേക്ക് വഴിതെളിക്കുന്നു. നാം കരുതുന്നതുപോലെ മധുരത്തിന്റെ അമിതമായ ഉപയോഗം മാത്രമല്ല പ്രമേഹം ഉണ്ടാക്കുന്നത്. മാനസികസമ്മര്‍ദ്ദം, ശരിയായ സമയത്ത് ഭക്ഷണം ഇല്ലാതിരിക്കുക, വ്യായാമക്കുറവ് എന്നിവയും ഇതിനു കാരണമാകുന്നു.

സ്വഭാവവൈകല്യങ്ങള്‍: -


അമിത ദേഷ്യമുള്ളവര്‍ ഭ്രാന്തന്മാരെപ്പോലെ പെരുമാറുന്നതായി കാണപ്പെടുന്നു. അലമുറയിടുക, സാധനങ്ങള്‍ നശിപ്പിക്കുക, ഉടുതുണി വലിച്ചുകീറുക, സ്വയം വേദനിപ്പിക്കുക, മുറിവേല്‍പ്പിക്കുക, ഇറങ്ങി ഓടുക, മറ്റുള്ളവരെ ഉപദ്രവിക്കുക, ചീത്ത വിളിക്കുക, പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ പുലമ്പുക... ഇവയെല്ലാം ഒത്തുനോക്കിയാല്‍ ഒരു മാനസികരോഗിയുടെ ലക്ഷണങ്ങളാകും ഇവര്‍ കാണിക്കുക. ഇതുമൂലം സമൂഹത്തില്‍നിന്നും ബന്ധുമിത്രാദികളുടെ ഇടയില്‍നിന്നും ഒറ്റപ്പെടലും ഒഴിവാക്കലും നേരിടേണ്ടിവരികവഴി ജീവിതംതന്നെ വഴിമുട്ടും.
uploads/news/2019/02/287981/deshayamprblms140219b.jpg

അമിതദേഷ്യം ഒഴിവാക്കാം


നല്ലൊരു ജീവിതത്തിന് അമിതദേഷ്യെത്ത ഒഴിവാക്കിയേ തീരൂ. എന്നാല്‍ ദേഷ്യപ്പെട്ടില്ലെങ്കില്‍ അതൊരു കുറവായി കാണുന്ന ധാരാളം ആളുകള്‍ നമ്മുടെ ഇടയിലുണ്ട്.

ചില ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ മുന്നില്‍ ആണത്തം കാണിക്കാന്‍ ഈ വിദ്യ പ്രയോഗിക്കാറുമുണ്ട്. ചില കുട്ടികള്‍ മാതാപിതാക്കളെ ഭയപ്പെടുത്തി കാര്യങ്ങള്‍ സാധിച്ചെടുക്കാനും ഈമാര്‍ഗം ഉപയോഗിക്കുന്നു.

എന്നാല്‍ മറ്റുകാരണങ്ങള്‍കൊണ്ട് അമിതദേഷ്യം തോന്നുന്ന ആളുകള്‍ ഒരു സൈക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശത്തോടെ ചില വിശ്രമമുറകള്‍ പരിശീലിക്കുന്നതും എരിവ്, പുളി, മസാല, അജിനോമോട്ടോ എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുകയും വ്യായാമം ശീലമാക്കുകയും വഴി അമിതദേഷ്യത്തെ നിയന്ത്രണവിധേയമാക്കാവുന്നതാണ്.

അതുപോലെ ദേഷ്യം വരുന്നു എന്നു തോന്നുമ്പോള്‍തന്നെ പാട്ടു പാടാനോ നൂറുമുതല്‍ ഒന്നുവരെ പിറകോട്ട് എണ്ണാനോ ശ്രമിക്കുന്നത് അമിതമായ ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കും.

ജനിതകമായി ഇത്തരം പ്രശ്‌നമുള്ളവര്‍ ചികിത്സ തേടേണ്ടതുണ്ട്. അതുപോലെതന്നെ മറ്റൊരു പ്രധാന കാര്യം ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ്.

മനസിന് തിളച്ചുമറിയുന്ന ചെമ്പുകുടത്തിനോട് സാദൃശ്യമുണ്ട്. അതിലെ അളവ് കൂടുംതോറും തൂവിപ്പോകാനുള്ള സാധ്യതയും കൂടുതലാണ്. ഈ തൂവിപ്പോകലാണ് മാനസികരോഗങ്ങള്‍ . അതിനാല്‍ ദേഷ്യം അടിച്ചമര്‍ത്തുകയും അമിതമായി പ്രകടിപ്പിക്കാതെയും നോക്കുകയാണ് വേണ്ടത്.

Ads by Google
Thursday 14 Feb 2019 04.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW