Wednesday, August 21, 2019 Last Updated 56 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 01.34 AM

പെലെയ്‌ക്കു ഗോള്‍ നിഷേധിച്ച ഗോര്‍ഡന്‍ ബാങ്ക്‌സ് ഓര്‍മയായി

uploads/news/2019/02/287608/s3.jpg

ലണ്ടന്‍: ഫുട്‌ബോളിന്റെ ഉപഞ്‌ജാതാക്കളായ ഇംഗ്ലണ്ടിന്‌ ഒരേയൊരു ലോകകപ്പ്‌ കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഐതിഹാസിക ഗോള്‍കീപ്പര്‍ കോര്‍ഡന്‍ ബാങ്ക്‌സ്(81) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദത്തിനു ചികിത്സയിലായിരുന്ന ബാങ്ക്‌സിന്റെ മരണവാര്‍ത്ത അദ്ദേഹത്തിന്റെ പഴയ ക്ലബായ സ്‌റ്റോക്ക്‌ സിറ്റി മുഖേന ബന്ധുക്കളാണ്‌ പുറത്തുവിട്ടത്‌.
ഇംഗ്ലണ്ടിനുവേണ്ടി 73 മത്സരങ്ങള്‍ കളിച്ച ബാങ്ക്‌സ് ആറു തവണ ഫിഫയുടെ ലോക ഇലവനില്‍ ഇടം പിടിച്ചിരുന്നു. 1966ല്‍ ഇംഗ്ലണ്ട്‌ ലോകകപ്പ്‌ നേടിയ ടീമില്‍ അംഗമായിരുന്നു.
പക്ഷേ തൊട്ടടുത്ത ലോകകപ്പാണ്‌ ബാങ്ക്‌സിനെ ഇതിഹാസങ്ങളുടെ നിരയിലേക്ക്‌ എത്തിച്ചത്‌. മെക്‌സിക്കോയില്‍ നടന്ന ആ ലോകകപ്പിന്റെ ഗ്രൂപ്പ്‌ ഘട്ടത്തില്‍ ബ്രസീലിനെതിരായ മത്സരത്തില്‍ സാക്ഷാല്‍ പെലെയുടെ ഒരു ബുള്ളറ്റ്‌ ഹെഡര്‍ അസാമാന്യ മെയ്‌വഴക്കത്തോടെ ബാങ്‌സ് ഗോള്‍ലൈന്‍ സേവ്‌ നടത്തുന്ന ചിത്രം ഫുട്‌ബോള്‍ പ്രേമികള്‍ക്കു മറക്കാനാകില്ല.
നൂറ്റാണ്ടിന്റെ സേവ്‌ എന്നാണ്‌ ബാങ്ക്‌സിന്റെ ആ അത്ഭുത പ്രകടനം വാഴ്‌ത്തപ്പെടുന്നത്‌. ഈ പ്രകടനത്തോടെ ലെവ്‌ യാഷിന്‍, ദിനോ സോഫ്‌ എന്നിവര്‍ക്കൊപ്പം ലോകത്തിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പമാരില്‍ ഒരാളായി ബാങ്ക്‌സ് മാറി.
ഷെഫീല്‍ഡില്‍ ജനിച്ച ബാങ്ക്‌സ് ചെസ്‌റ്റര്‍ഫീല്‍ഡ്‌, ലെസ്‌റ്റര്‍ സിറ്റി, സ്‌റ്റോക്ക്‌ സിറ്റി എന്നിവയുടെ താരമായരുന്നു. 1963 മുതല്‍ 72 വരെ ഇംഗ്ലണ്ടിന്റെകുപ്പായമണിഞ്ഞു.
എനിക്കെന്റെ വീരനായകനെ നഷ്‌ടമായി എന്നായിരുന്നു ബാങ്ക്‌സിന്റെ പിന്‍ഗാമിയായി ഇംഗ്ലണ്ടിന്റെ ബാറിന്‌ കീഴിലെത്തിയ ഗോളി പീറ്റര്‍ ഷില്‍ട്ടണ്‍ പ്രതികരിച്ചത്‌.

Ads by Google
Wednesday 13 Feb 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW