Tuesday, August 20, 2019 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 03.32 PM

15,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്‌ഫോണുകള്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം

best smartphones under rs 15000

ബജറ്റിലൊതുങ്ങുന്ന സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഒരു സുവര്‍ണാവസരമാണ് ഇപ്പോഴുള്ളത്. പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളൊക്കെ ബജറ്റ് ഫോണുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. റെഡ്മിയോ ഷവോമിയോ, നോക്കിയയോ തിരഞ്ഞെടുക്കാം. 15,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്‌ഫോണുകള്‍ കമ്പനികളെല്ലാം വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

നോക്കിയ 5.1 പ്ലസ് - നോക്കിയ 5.1 പ്ലസിന്റെ വില തുടങ്ങുന്നത് 10,599 രൂപ മുതലാണ്. ഫ്‌ലിപ്കാര്‍ട്ടില്‍ 9,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാം. 6 ജിബി റാം വരെ വേരിയന്റിലുളള ഫോണുകള്‍ ലഭ്യമാണ്. ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിനുളളത്. 3060 എംഎഎച്ച് ആണ് ബാറ്ററി. 5.8 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന്റേത്.

റെഡ്മി നോട്ട് 6 പ്രോ - മികച്ച ക്യാമറയുളള സ്മാര്‍ട്‌ഫോണുകളുടെ കൂട്ടത്തില്‍ പെടുത്താവുന്നതാണ് റെഡ്മി നോട്ട് 6 പ്രോ. 13,999 മുതലാണ് ഫോണിന്റെ വില. ഇരട്ട ക്യാമറകളാണ് ഫോണിലുളളത്. 4000എംഎഎച്ച് ആണ് ബാറ്ററി.

സാംസങ് ഗ്യാലക്‌സി എം20 - കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാവുന്ന സ്മാര്‍ട്‌ഫോണാണ് സാംസങ് ഗ്യാലക്‌സി എം20. 10,990 രൂപ മുതലാണ് ഫോണിന്റെ വില. ഇന്‍ഫിനിറ്റി വി ഡിസ്പ്ലേ, ഡ്യുവല്‍ റിയര്‍ ക്യാമറ, ഫെയ്‌സ് അണ്‍ലോക്ക് എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. ആന്‍ഡ്രോയ്ഡ് ഓറിയോ, 6.30 ഇഞ്ച് ഡിസ്പ്ലേ, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയും ഫോണിനുണ്ട്. 5000 എംഎഎച്ച് ആണ് ബാറ്ററി.

ഷവോമി എംഐ എ2 - ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിനുളളത്. സ്‌നാപ്ഡ്രാഗന്‍ 660 എസ്ഒസി ആണ് പ്രോസസര്‍. പിന്നില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണുളളത്. 12 മെഗാപിക്‌സലാണ് പ്രധാന ക്യാമറയ്ക്ക്. സോണിയുടെ ക്യാമറ സെന്‍സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.

രണ്ടാമത്തെ ക്യാമറയ്ക്ക് 20 മെഗാപിക്‌സല്‍ സെന്‍സറാണ് നല്‍കിയിട്ടുളളത്. സെല്‍ഫി ക്യാമറ 20 മെഗാപിക്‌സലുമാണ്. സോഫ്റ്റ് എല്‍ഇഡി ഫ്‌ലാഷുമുണ്ട്. 3010 എംഎഎച്ച് ആണ് ബാറ്ററി. ക്വിക്ക് ചാര്‍ജ് 4 ആണ് ഫോണിന്റെ മറ്റൊരു സവിശേഷത. 13,999 രൂപ മുതലാണ് ഫോണിന്റെ വില.

Ads by Google
Ads by Google
Loading...
TRENDING NOW