Sunday, August 18, 2019 Last Updated 56 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.07 PM

ഗര്‍ഭിണികള്‍ക്ക് കുളിക്കാന്‍ ആയുര്‍വേദ വിധിപ്രകാരമുള്ള നിഷ്ഠകള്‍ എന്തൊക്കെയാണ്. കുളിക്കാന്‍ ഔഷധവെള്ളം എങ്ങനെ തയാറാക്കാം?

ആയുരാരോഗ്യം
uploads/news/2019/02/287480/askdrayurveda120219.jpg

മുഖത്തിന് കറുപ്പുനിറം


എനിക്ക് 30 വയസ്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നു. വെളുത്ത ശരീരപ്രകൃതമാണ് എനിക്ക്. ഓഫീസില്‍ ഇരുന്നുള്ള ജോലിയാണെങ്കിലും എന്റെ മുഖത്ത് കറുത്ത നിറം വ്യാപിച്ചിട്ടുണ്ട്. നെറ്റിയിലും ഇരുപുരികങ്ങള്‍ക്ക് മുകളിലുമായാണ് കറുപ്പ് നിറമുള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെ കാണപ്പെടുന്നത്? ഇതു മാറാന്‍ എന്താണ് മാര്‍ഗം?
----- രതീഷ്‌കുമാര്‍, അടൂര്‍

ചെറുപ്പക്കാരില്‍ പലതരത്തിലുള്ള സൗന്ദര്യപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ സ്ത്രീകളും പുരുഷന്മാരും ഒരുപോലെയാണ്. പലരും പറയുന്ന പരാതിയാണ് മുഖത്തിന്റെ കറുപ്പുനിറം. ഇതിന് പല കാരണങ്ങളുണ്ട്.

തടിച്ച് ശരീരപ്രകൃതം, കരള്‍ സംബന്ധമായ അസുഖം, പ്രമേഹം, രക്തത്തിലെ കൊഴുപ്പിന്റെ അംശം കൂടുതല്‍ തുടങ്ങിയവയെല്ലാം മുഖത്ത് കറുപ്പ് നിറം ഉണ്ടാകാന്‍ കാരണമാണ്. അതിനാല്‍ ഇത്തരം ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.

സാധാരണ നിറവ്യതിയാനത്തിന് ഏലാദി ഗണചൂര്‍ണം, ആര്യവേപ്പില വെന്തവെള്ളത്തില്‍ കുഴച്ച് മുഖത്ത് പുരട്ടുകയും ഏലാദി കേരം, നാല്‍പാമരാദി കേരം ഇവ മുഖത്ത് പുരട്ടുകയും ചെയ്യുക. സോപ്പ് ഉപയോഗിച്ച് മുഖം കഴുകാതിരിക്കുക. പകരം ചെറുപയര്‍ മുഖത്ത് ഉപയോഗിക്കുക.

ഗര്‍ഭിണികള്‍ക്ക് കുളിക്കാന്‍ ഔഷധവെള്ളം എങ്ങനെ തയാറാക്കാം


മകള്‍ രണ്ടുമാസം ഗര്‍ഭിണിയാണ്. ഇപ്പോള്‍ ഇളം ചൂടുവെള്ളത്തിലാണ് കുളിക്കുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഔഷധങ്ങള്‍ ചേര്‍ത്ത വെള്ളത്തില്‍ കുളിക്കുന്നത് കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തിന് ഉത്തമമാണെന്ന് കേട്ടിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് കുളിക്കാന്‍ ആയുര്‍വേദ വിധിപ്രകാരമുള്ള നിഷ്ഠകള്‍ എന്തൊക്കെയാണ്. കുളിക്കാന്‍ ഔഷധവെള്ളം എങ്ങനെ തയാറാക്കാം?
---- ഗീത സന്തോഷ് , കോലഞ്ചേരി

ഗര്‍ഭിണികള്‍ക്ക് ആയുര്‍വേദ പരിചരണം ഫലപ്രദമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഇത് അത്യുത്തമമാണ്. ഗര്‍ഭകാല അസ്വസ്ഥതകള്‍ ഒഴിവാക്കാനും സുഖപ്രസവം സാധ്യമാകാനും ആയുര്‍വേദ പരിചരണം സഹായിക്കും. കൂടാതെ ഗര്‍ഭസ്ഥ ശിശുവിന്റെ ശരിയായ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും നല്ലതാണ്.

ആയുര്‍വേദ ഡോക്ടറെ നേരില്‍ കണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതാണ് ഉചിതം. ദേഹത്ത് പുരട്ടാന്‍ ആയുര്‍വേദ കുഴമ്പുകളും കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാന്‍ ആയുര്‍വേദ ചേരുവകളുമുണ്ട്. കുറുന്തോട്ടി സമൂലം നുറുക്കി ചതച്ച് വെള്ളം തിളപ്പിച്ച് കുളിക്കാനായി ഉപയോഗിക്കാം.

ധാന്വന്തരം കുഴമ്പ് പിണ്ഡതൈലം സമം ചേര്‍ത്ത് ചൂടാക്കി കഴുത്തിന് താഴേക്ക് പുരട്ടി കുളിക്കാം. തലയില്‍ വെളിച്ചെണ്ണ അല്പം തേച്ച് ഉടനെ കുളിക്കാന്‍ ശ്രദ്ധിക്കണം. വായുവിന്റെ ഉപദ്രവത്തിന് മഹാധാന്വന്തരം ഗുളിക ജീരകവെള്ളത്തില്‍ ചാലിച്ച് സേവിക്കാം.

ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദ, തൊടുപുഴ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW