Wednesday, August 21, 2019 Last Updated 25 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.05 PM

പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍ 'പുലിമുരുകന്‍' എന്ന, പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എങ്ങനെ: അടൂര്‍ ഗോപാലകൃഷ്ണന്‍

against censor board

സിനിമകളുടെ സെന്‍സര്‍ഷിപ്പ് എന്ന പേരില് നടക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. സെന്‍സര്‍ഷിപ്പ് നിരോധിക്കണമെന്നാണ് തന്റെ അഭിപ്രായം. വാണിജ്യ സിനിമകള്‍ക്ക് വേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നത്. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളെജ് ഓഫ് കമ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കവെ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പുലിമുരുകന്റെ കാര്യം ഉദാഹരണമായി പറഞ്ഞാണ് സെന്‍സര്‍ഷിപ്പ് വാണിജ്യ ചിത്രങ്ങള്‍ക്ക് വേണ്ടിയാണെന്ന വാദം അടൂര്‍ സമര്‍ത്ഥിച്ചത്. 'സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് സെന്‍സര്‍ഷിപ്പ് ബാധിക്കുന്നത്. ഏതെങ്കിലും സീനില്‍ പൂച്ചയെ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍ 'പുലിമുരുകന്‍' എന്ന, പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എങ്ങനെയെന്ന് മനസിലാകുന്നില്ല.' ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'സിനിമ എത്രമാത്രം യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്നിരിക്കുന്നുവോ അത്രയും സാമ്പത്തിക വിജയം നേടും എന്നതാണ് ഇന്നത്തെ സ്ഥിതി.' ചിലവാകുന്ന തുകയും സിനിമയുടെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW