Tuesday, August 20, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 12.59 PM

നേരിയ നഷ്ടത്തില്‍ ഓഹരി വിപണി; നിഫ്റ്റി 0.35 പോയന്റ് നേട്ടത്തില്‍

stock market

മുംബൈ: നേരിയ നഷ്ടത്തില്‍ ഓഹരി വിപണിയില്‍ വ്യാപാരം. വ്യാപാരം ആരംഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ വന് ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ സെന്‍സെക്‌സ് നേട്ടത്തിന് അരികിലെത്തി. സെന്‍സെക്‌സ് 7 പോയന്റ് നഷ്ടത്തില്‍ 36,380ലും ദേശിയ സൂചികയായ നിഫ്റ്റി 0.35 പോയന്റ് നേട്ടത്തില്‍ 10,889ലും വ്യാപാരം നടത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 641 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 749 ഓഹരികള്‍ നഷ്ടത്തിലുമാണ്.

കാന്‍ ഫിനാന്‍സ് ഹോംസ്, ജിന്‍ഡാള്‍ സ്റ്റീല്‍ ആന്റ് പവര്‍, സ്റ്റീല്‍ അതോറിറ്റി, പി ഐ ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍ എന്നീ കമ്പനികളുടെ ഓഹരി നേട്ടത്തിലും

ഗുജറാത്ത് നര്‍മ്മദാ വാലി, ഐഐഎഫ്എല്‍ ഹോള്‍ഡിങ്‌സ്, ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡ്, എച്ച്ഇജി ലിമിറ്റഡ്, കാവേരി സീഡ് കമ്പനി എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW