Sunday, August 18, 2019 Last Updated 58 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 09.44 AM

'രാമായണം എന്റെ സ്വപ്നമാണ്' അത് ഞാന്‍ നിര്‍മ്മിക്കും - ആമീര്‍ഖാന്‍

uploads/news/2019/02/287448/CiniINWameerkhan120219.jpg

ഇന്ത്യന്‍ സിനിമാരംഗത്ത് അജയ്യനാണ് ആമീര്‍ഖാന്‍. മാത്രമല്ല, ബഹുമുഖപ്രതിഭയും. സിനിമാരംഗത്ത് ഏത് മേഖലയില്‍ ഇടപെട്ടാലും അത് വിജയപ്രാപ്തിയില്‍ എത്തിക്കുക എന്നതില്‍ നിഷ്‌ക്കര്‍ശത പാലിക്കുന്ന ഒരു വ്യക്തിയും കൂടിയാണ് ആമീര്‍ഖാന്‍.

അമ്മയോടൊപ്പം ഹജ്ജ് കഴിഞ്ഞെത്തിയ അനുഭവം?


എന്റെ ജീവിതത്തില്‍ അതൊരു ദീര്‍ഘകാല സ്വപ്നമായിരുന്നു. മാത്രമല്ല, അമ്മയ്ക്കും. അത് ആത്മാവിന് നിറവുണ്ടായ അനുഭവമായിരുന്നു ആ സംഭവവും. വാക്കുകള്‍കൊണ്ട് വിവരിക്കാനില്ല. എന്റമ്മയ്ക്ക് ഞാന്‍ കൊടുത്ത വാഗ്ദാനം നിറവേറ്റിക്കഴിഞ്ഞു.

എന്തും അതാത് സമയങ്ങളില്‍ ദൈവം തരുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. അമ്മയുടെ അഭിലാഷം നിറവേറ്റിയ ഞാനും ഒരു നല്ല മകനായിക്കഴിഞ്ഞു.

റീമേക്കുകള്‍ ഒരുപാട് ചെയ്തയാളാണല്ലോ. റീമേക്ക് അഭികാമ്യമാണോ?


അത് തെറ്റായി ഞാന്‍ കാണുന്നില്ല. മഹാഭാരതം, രാമായണം, ആലിബാബ ഇതൊക്കെ മറ്റൊരു രീതിയില്‍ വീണ്ടും വീണ്ടും റീമേക്കായിക്കൊണ്ടിരിക്കുന്നു.

പ്രേക്ഷകര്‍ ഇതും ഇഷ്ടപ്പെടുന്നു. പഴയ വിഷയങ്ങള്‍ പുതുമയിലേക്ക് മാറ്റുക എന്നത് ഒരുതരത്തില്‍ അതൊരു വിജ്ഞാനപ്രദമായ വിഷയം തന്നെയാണ്.

മഹാഭാരതം ടി.വി.സീരിയലാക്കാന്‍ പോവുകയാണെന്ന് കേട്ടു?


അങ്ങനെ ഒരാഗ്രഹം വളരെക്കാലമായി മനസ്സിലുണ്ട്. അങ്ങനെയൊരു സീരിയല്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ ശ്രമിച്ചാലും അത് പൂര്‍ണ്ണമാകാന്‍ 10 വര്‍ഷമെങ്കിലും വേണ്ടിവരും. മഹാഭാരതം വായിച്ചുമനസ്സിലാക്കാന്‍ തന്നെ പത്ത് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് തോന്നുന്നത്.
uploads/news/2019/02/287448/CiniINWameerkhan120219a.jpg

എന്തായാലും സമയം കിട്ടുമ്പോഴൊക്കെ പഠിച്ചുവിവരങ്ങള്‍ ശേഖരിക്കുകയാണ് ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സന്ദര്‍ഭം അനുസരിച്ച് ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കും. ഇതുമൂലം പുകഴ്‌പെറ്റ ഒരു ഇന്ത്യന്‍ ഇതിഹാസം രചിച്ച അഭിമാനം നേടിയെടുക്കാന്‍ എനിക്ക് കഴിയും.

സിനിമകളില്‍ വില്ലന്മാരുടെ പ്രാതിനിധ്യം കുറഞ്ഞുവരികയാണല്ലോ. അതിന് കാരണമെന്താണ്?


സാമൂഹ്യവ്യവസ്ഥിതി. തുടക്കത്തില്‍ കൊള്ളക്കാരെ വില്ലന്മാരായി ചിത്രീകരിച്ച് കാണിക്കുകയായിരുന്നു. പിന്നീട് പ്രഭുക്കന്മാരും ജന്മിമാരും വില്ലന്മാരായി പ്രത്യക്ഷപ്പെടുകയുണ്ടായി. അടുത്തതായി തൊഴിലധിപന്മാര്‍, മുതലാളിമാര്‍ വില്ലന്മാരായി മാറി.

അടുത്തതായി കള്ളക്കടത്തുകാര്‍, ലഹരിമരുന്ന് മാഫിയാക്കാര്‍, ദാദാക്കള്‍ എന്നിവര്‍ വില്ലന്മാരായി രംഗത്ത് വരികയുണ്ടായി. അടുത്തിടെ രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സന്ദര്‍ഭാനുസരണം വില്ലന്മാരായി മാറി. ഇപ്പോള്‍ സന്യാസിമാരും സ്വാമിമാര്‍പോലും വില്ലന്മാരായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇനി അടുത്ത വില്ലന്മാര്‍ ആരൊക്കെയെന്ന് പറയാറായിട്ടില്ല.

ഏതെങ്കിലും പടത്തില്‍ 'ഇതില്‍ അഭിനയിക്കേണ്ടായിരുന്നു' എന്ന് തോന്നിയിട്ടുണ്ടോ?


ചില പടങ്ങളില്‍ എനിക്കങ്ങനെ തോന്നിയിട്ടുണ്ട്. മിക്കവാറും ഞാന്‍ നല്ല കഥകള്‍ തെരഞ്ഞെടുത്ത് മാത്രമേ അഭിനയിച്ചിട്ടുള്ളൂ.

അത് ഏതൊക്കെ പടങ്ങളെന്ന് പറയാമോ?


ഒരിക്കലുമില്ല, അതെന്റെ നിര്‍മ്മാതാവിനോട് ചെയ്യുന്ന ദ്രോഹമാണ്. ആസ്വാദനം എന്നത് പലര്‍ക്കും പലവിധമാണ്. എനിക്ക് നല്ലതെന്ന് തോന്നാത്ത പ്രസ്തുതപടങ്ങള്‍ ഇഷ്ടപ്പെട്ടുപോയ ഒരുപാട് പ്രേക്ഷകര്‍ ഉണ്ടാകും.

നൂറുകോടി രൂപ ബഡ്ജറ്റിലാണ് ഇന്ന് മിക്കവരും പടം ചെയ്യുക. ഇത് കുറഞ്ഞ ബഡ്ജറ്റ് പടങ്ങളെ ബാധിക്കുമോ?


നൂറ്‌കോടി ബഡ്ജറ്റ് പടത്തിനും വിജയത്തിനും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല. പണം മാത്രമല്ല, ഒരു സിനിമയുടെ മാനദണ്ഡം. കോടാനുകോടി പ്രേക്ഷകരുടെ ആസ്വാദനശേഷി, 100 കോടി ബഡ്ജറ്റ് സിനിമയില്‍ ഒതുങ്ങിയെന്ന് വരില്ല.

ബഡ്ജറ്റിനെക്കുറിച്ച് പ്രേക്ഷകര്‍ എപ്പോഴും ചിന്തിച്ചെന്ന് വരില്ല. അവര്‍ക്ക് വേണ്ടത് നല്ലൊരു നേരംപോക്കാണ്. ആകയാല്‍ കുറഞ്ഞ ബഡ്ജറ്റ് ചിത്രങ്ങള്‍ക്ക് 100കോടി ഒരു വിഘാതമല്ല.

uploads/news/2019/02/287448/CiniINWameerkhan120219b.jpg

നിങ്ങള്‍ ഒരു വാടകമാതാവ് മൂലം ആസ്വാദ് എന്ന് പേരുള്ള ഒരു മകന് ജന്മം നല്‍കിയല്ലോ. പൊതുവില്‍ ഇതാരും അറിയാത്ത ഒരു രഹസ്യമാണ്. പക്ഷേ അത് നിങ്ങള്‍ പറയുകയുണ്ടായി?


അതെ, ഒരു നടന്റെ ജീവിതം തുറന്ന പുസ്തകമായിരിക്കണം. ഒരു കിംവദന്തികള്‍ക്കും ഇടം കൊടുക്കരുത്. മേലിലും ധര്‍മ്മത്തെ ലംഘിച്ചുകൊണ്ടുള്ള ഒരുകാര്യവും ഞാന്‍ ചെയ്തിട്ടില്ല.

ഇനി ചെയ്യുകയമില്ല. ഞങ്ങള്‍ക്ക് രണ്ട് മക്കള്‍ ഉണ്ടായിട്ടുപോലും (ദത്തെടുത്തവ) ഞങ്ങള്‍ മൂലം മക്കളില്ലാത്ത ഒരവസ്ഥ വിചാരിച്ച് സങ്കടപ്പെട്ടിരുന്നു. ഇതിനൊക്കെ പരിഹാരമാണ് ആസാദ് മോന്‍. മക്കളെല്ലാം വിശാലമനസ്സോടെ ഈ ലോകത്തെ വീക്ഷിക്കാന്‍ പഠിച്ചുകഴിഞ്ഞു. ഇതൊന്നും വലിയ വിഷമമില്ല. ഇക്കാര്യം ഞാന്‍ പലരോടും പങ്കിട്ടു സന്തോഷിക്കാറുണ്ട്.

ഐശ്വര്യാറായിയുടെ മകള്‍ ആരാധ്യയെ ഓമനിക്കാനുള്ള സന്ദര്‍ഭം ലഭിച്ചിട്ടുണ്ടോ?


തീര്‍ച്ചയായും. അവള്‍ സൗന്ദര്യമുള്ള ഒരു കുസൃതിക്കുടുക്കയാണ്.

കുടുംബം?


ഭാര്യ കിരണ്‍. ജുനൈദ്, ഹിറാ എന്നീ മക്കള്‍. ആസാദ് മകന് 19 വയസ്സ്. അവനിപ്പോള്‍ സഹസംവിധായകനായി മാറിക്കഴിഞ്ഞിരിക്കുന്നു.

ഏയെസ്

Ads by Google
Ads by Google
Loading...
TRENDING NOW