Wednesday, August 21, 2019 Last Updated 37 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 07.07 AM

അന്ന് മോഹന്‍ലാലിന്റെ ഉത്തരം ഇന്ന് ടൊവിനോയുടെ സിനിമ; ചിരിച്ചും ചിരിപ്പിച്ചും മോഹന്‍ലാല്‍(വീഡിയോ)

tovino thomas new film

മോഹന്‍ലാലിന്റെ എക്കാലത്തെയും വന്‍ ഹിറ്റുകളില്‍ ഒന്നാണ് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രം. ചിത്രത്തിലെ ഹൗമെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്? എന്ന ഡയലോഗും വന്‍ ഹിറ്റും ഇപ്പോഴും ആ രംഗങ്ങള്‍ കണ്ട് പൊട്ടിച്ചിരിക്കുന്നവരുമാണ് നാമെല്ലാവരും. ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേരും ഇത് തന്നെയാണ്. 'കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടതും മോഹന്‍ലാലാണ്.

ജിയോ ബേബി രചനയും സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണത്തില്‍ ടൊവിനോയും പങ്കാളിയാണ്. പേരുപോലെ തന്നെ ചിത്രവും കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഓടട്ടേയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലും ഈ വിഡിയോ വൈറലാവുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW