Wednesday, August 21, 2019 Last Updated 30 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.53 AM

മെഡിക്കല്‍, എന്‍ജിനീയറിങ്‌ എന്‍.സി.സി. ക്വാട്ടയില്‍ അപേക്ഷിക്കാം

uploads/news/2019/02/287375/v1.jpg

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രഫഷണല്‍ കോളജുകളിലേക്ക്‌ മികച്ച എന്‍.സി.സി. കേഡറ്റുകള്‍ക്കു സംവരണം ചെയ്‌ത സീറ്റുകളില്‍ 2019 ലെ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക്‌ നല്‍കുന്ന അപേക്ഷയുടെ പകര്‍പ്പും എന്‍.സി.സി. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അതത്‌ എന്‍.സി.സി. യൂണിറ്റുകളില്‍ മാര്‍ച്ച്‌ ഒന്ന്‌ വരെ സ്വീകരിക്കും. എന്‍.സി.സി. ഡയറക്‌ടറേറ്റില്‍ നേരിട്ട്‌ ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.
കുറഞ്ഞത്‌ 75 മാര്‍ക്ക്‌ എന്‍.സി.സി. പരിശീലനങ്ങള്‍ക്ക്‌ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള കേഡറ്റുകളുടെ അപേക്ഷ മാത്രമേ പരിഗണിക്കൂ. ഈ ഇനത്തില്‍ പരമാവധി ലഭിക്കുന്ന മാര്‍ക്ക്‌ 500 ആണ്‌. എന്‍.സി.സി. ക്വാട്ട വഴി പ്രവേശനം ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന കേഡറ്റുകള്‍ വിവരം അപേക്ഷ ഫാറത്തില്‍ നിര്‍ദ്ദിഷ്‌ട കോളത്തില്‍ രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള എന്‍.സി.സി. ഓഫീസില്‍ ലഭിക്കും.

Ads by Google
Tuesday 12 Feb 2019 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW