Wednesday, August 21, 2019 Last Updated 30 Min 16 Sec ago English Edition
Todays E paper
Ads by Google
രാജു പോള്‍
Tuesday 12 Feb 2019 01.36 AM

ലീഡറെ എതിര്‍ത്ത പടക്കുതിരകള്‍ ഇന്നു സ്വന്തം മക്കളെ കളത്തിലിറക്കുന്നു, ഇന്ദിരയെപ്പോലും ചോദ്യം ചെയ്‌തിട്ടുള്ള ആന്റണി വിമര്‍ശനത്തിന്‌ അതീതനാണോ: കെ.എസ്‌.യു. പ്രമേയം കത്തുന്നു

അനില്‍ ആന്റണിക്കു കൊച്ചിയില്‍ രാഹുല്‍ ഗാന്ധിയുടെ സമ്മേളനത്തിനു മുന്നോടിയായി ചേര്‍ന്ന ഡി.സി.സി. നേതൃയോഗവേദിയില്‍ ഇരിപ്പിടം കിട്ടിയതോടെയാണ്‌ യുവനിരയില്‍ അമര്‍ഷം ഉയര്‍ന്നത്‌. എം.ഐ. ഷാനവാസിന്റെ വസതി സന്ദര്‍ശനവേളയിലും രാഹുല്‍ ഗാന്ധിക്കൊപ്പം അനിലുണ്ടായിരുന്നു. എസ്‌.പി.ജി. സുരക്ഷയുടെ പേരില്‍ പല നേതാക്കളും പുറത്തുനില്‍ക്കുമ്പോഴായിരുന്നു ഇത്‌.
uploads/news/2019/02/287350/k5.jpg

കൊച്ചി : എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ വിമര്‍ശിച്ച കെ.എസ്‌.യു. എറണാകുളം ജില്ലാ കമ്മിറ്റിക്കെതിരേ സംസ്‌ഥാന ഘടകം വാളോങ്ങുമ്പോള്‍ കെ. കരുണാകരനെ വിമര്‍ശിച്ച തിരുത്തല്‍വാദികളുടെ മക്കള്‍ എങ്ങനെ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലെത്തുന്നു എന്ന മറുചോദ്യവുമായി ഒരു വിഭാഗം. സേവാദള്‍ ചെയര്‍മാനായി കെ. മുരളീധരന്റെ രാഷ്‌ട്രീയ പ്രവേശത്തെ മക്കള്‍രാഷ്‌ട്രീയമെന്നാക്ഷേപിച്ചവര്‍ ഇന്ന്‌ സ്വന്തം മക്കളെ പുതുതലമുറ എതിര്‍ക്കുമ്പോള്‍ അസ്വസ്‌ഥരാകുന്നത്‌ എന്തിനെന്ന്‌ ഇവരുടെ ചോദ്യം.

"പ്രസ്‌ഥാനത്തിനുവേണ്ടി ഒരു മുള്ളുപോലും കൊള്ളാത്ത ചില അഭിനവ പല്‍വാല്‍ ദേവന്മാരുടെ പട്ടാഭിഷേകത്തിനു പാര്‍ട്ടിയില്‍ ശംഖൊലി മുഴങ്ങുന്നു" എന്നായിരുന്നു കെ.എസ്‌.യു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ സംഘടനാ പ്രമേയം. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാസെല്‍ കണ്‍വീനറായി നിയോഗിക്കപ്പെട്ട ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ഉദ്ദേശിച്ചാണിതെന്നു ചൂണ്ടിക്കാട്ടി എതിര്‍പ്പുമായി ആദ്യം രംഗത്തുവന്നത്‌ കെ. ബാബുവാണ്‌. മറ്റൊരു എ ഗ്രൂപ്പുനേതാവും കെ.എസ്‌.യു. പ്രമേയത്തെ എതിര്‍ത്തില്ല എന്നതും ശ്രദ്ധേയമായി. നിശിത വിമര്‍ശനവുമായെത്തിയ മറ്റൊരാള്‍ കെ.സി. വേണുഗോപാലായിരുന്നു.

ഇന്ദിരാ ഗാന്ധിയെപ്പോലും ചോദ്യം ചെയ്‌തിട്ടുള്ള ആന്റണി വിമര്‍ശനത്തിന്‌ അതീതനാണോ എന്ന ചോദ്യം കെ.എസ്‌.യുവിലും യൂത്ത്‌ കോണ്‍ഗ്രസിലും സജീവമാണ്‌. പ്രമേയത്തെ യൂത്ത്‌ കോണ്‍ഗ്രസും രഹസ്യമായി പിന്തുണയ്‌ക്കുകയാണെന്നു പ്രതികരണങ്ങളില്‍നിന്നു വ്യക്‌തം.പ്രമേയാവതരണത്തിനു പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നു ചില നേതാക്കള്‍ കരുതുന്നു. മക്കള്‍ രാഷ്‌ട്രീയത്തെ എതിര്‍ത്ത ജി. കാര്‍ത്തികേയന്റെ മകന്‍ കെ.എസ്‌. ശബരിനാഥ്‌ ഒറ്റരാത്രികൊണ്ടാണു സ്‌ഥാനാര്‍ഥിയായതെന്ന്‌ ഇവര്‍ ഓര്‍മിപ്പിക്കുന്നു. ടാറ്റാ ഗ്രൂപ്പില്‍ എന്‍ജിനീയറായിരുന്ന ശബരിനാഥ്‌ പിതാവിന്റെ മരണത്തിനു പിന്നാലെ അരുവിക്കരയില്‍ മത്സരിച്ച്‌ എം.എല്‍.എയായി.ആന്റണിയുടെ മകനും പോഷകസംഘടനാ പ്രവര്‍ത്തന പാരമ്പര്യമില്ല. പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയാസെല്‍ കണ്‍വീനറായി നാമനിര്‍ദേശം ചെയ്പ്പയെട്ട അനില്‍ ആന്റണിക്കു കൊച്ചിയില്‍ രാഹുല്‍ ഗാന്ധിയുടെ സമ്മേളനത്തിനു മുന്നോടിയായി ചേര്‍ന്ന ഡി.സി.സി. നേതൃയോഗവേദിയില്‍ ഇരിപ്പിടം കിട്ടിയതോടെയാണ്‌ യുവനിരയില്‍ അമര്‍ഷം ഉയര്‍ന്നത്‌. എം.ഐ. ഷാനവാസിന്റെ വസതി സന്ദര്‍ശനവേളയിലും രാഹുല്‍ ഗാന്ധിക്കൊപ്പം അനിലുണ്ടായിരുന്നു. എസ്‌.പി.ജി. സുരക്ഷയുടെ പേരില്‍ പല നേതാക്കളും പുറത്തുനില്‍ക്കുമ്പോഴായിരുന്നു ഇത്‌.

വയനാട്ടില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാറാണെന്ന എം.ഐ. ഷാനവാസിന്റെ മകള്‍ ആമിനയുടെ പ്രതികരണവും യുവനിരയെ ചൊടിപ്പിച്ചു. അധ്യാപികയായ ആമിനയുടെ മനസിനൊപ്പമാണോ ഹൈക്കമാന്‍ഡ്‌ എന്ന ആശങ്കയും ബാക്കിയാക്കിയാണ്‌ രാഹുല്‍ മടങ്ങിയത്‌. തിരുത്തല്‍വാദത്തിനൊപ്പംസഞ്ചരിച്ച ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കര്‍ണാടകയിലും മറ്റും പാര്‍ട്ടി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമ്പോള്‍ കെ.എസ്‌.യു ജില്ലാ കമ്മിറ്റിക്കെതിരേ പ്രമേയത്തിന്റെ പേരില്‍ നടപടി വരുമോ എന്നതാണു പാര്‍ട്ടി വൃത്തങ്ങളിലെ ചര്‍ച്ച.

രാജു പോള്‍

Ads by Google
രാജു പോള്‍
Tuesday 12 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW