Tuesday, August 20, 2019 Last Updated 17 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

യു.പിയിലെ അണികള്‍ക്ക്‌ ആവേശമായി പ്രിയങ്കയുടെ പ്രചാരണ തുടക്കം

uploads/news/2019/02/287311/d6.jpg

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തരംഗമുയര്‍ത്തി പ്രിയങ്കാ ഗാന്ധി വാധ്‌രയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം. കോണ്‍ഗ്രസ്‌ അധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കും മറ്റു നേതാക്കള്‍ക്കുമൊപ്പം പ്രിയങ്ക നടത്തിയ റോഡ്‌ഷോയില്‍ തലസ്‌ഥാന നഗരമിളകി. കോണ്‍ഗ്രസ്‌ നാമാവശേഷമായ മണ്ണില്‍ നെഹ്‌റുകുടുംബത്തിന്റെ താരം പ്രതീക്ഷ ഉയര്‍ത്തി.
ഇന്ദിരാ ഗാന്ധിയുടെ തലയെടുപ്പോടെ 20 കിലോമീറ്ററോളം നീണ്ട ഷോയില്‍ അവര്‍ക്ക്‌ എങ്ങും വന്‍ വരവേല്‍പ്പാണു ലഭിച്ചത്‌. ഉച്ചത്തില്‍ മുദ്രാവാക്യം വിളികളും ചെണ്ടമേളവും മുഴക്കി പിന്തുടര്‍ന്ന പ്രവര്‍ത്തകരില്‍ കൈകൂപ്പിയും വീശിയും അവര്‍ ആവേശമുയര്‍ത്തി. ചിലപ്പോള്‍ കൈയുയര്‍ത്തി വിജയചിഹ്‌നം കാട്ടി. യാത്രയ്‌ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത ട്രക്കിലായിരുന്നു നേതാക്കള്‍ നീങ്ങിയത്‌.
താഴ്‌ന്നു കിടക്കുന്ന വൈദ്യുതി ലൈനുകളില്‍ തട്ടാതിരിക്കാന്‍ ഇടയ്‌ക്ക്‌ എസ്‌യുവി വാഹനത്തിലക്കു നേതാക്കള്‍ മാറിയിരുന്നു. വാഹനത്തിനു മുകളില്‍ അവര്‍ ചമ്രംപടിഞ്ഞിരുന്നു. ഇടയ്‌ക്ക്‌ ചൂടുചായയ്‌ക്കായി നിര്‍ത്തി. അല്‍പ്പനേരം കുശലം പറയാനും സമയം കണ്ടെത്തി. വഴിനീളെ ആയിരക്കണക്കിനു പോസ്‌റ്ററുകളും പതാകകളും കമാനങ്ങളും നിറഞ്ഞിരുന്നു.
ഇന്ദിരാ ഗാന്ധിയായി ചിത്രീകരിച്ചുളള കൂറ്റന്‍ബോര്‍ഡുകളും സ്‌ഥാനംപിടിച്ചിരുന്നു. ഇതിനു മുമ്പും പ്രിയങ്ക റോഡ്‌ഷോ നടത്തിയിട്ടുണ്ടെങ്കിലും സോണിയയും രാഹുലും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ അത്‌ ഒതുങ്ങി. ഇതാദ്യമായാണ്‌ ഈ മണ്ഡലങ്ങള്‍ക്കു പുറത്തു വീഥികള്‍ കീഴടക്കി മുന്നേറിയത്‌.
വലിയ പ്രതീക്ഷയോടെയാണു പാര്‍ട്ടി അവസാന തുറുപ്പുചീട്ടായി യു.പി. പിടിക്കാന്‍ പ്രിയങ്കയെ ഇറക്കിയിരിക്കുന്നത്‌. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കേവലം രണ്ടു സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസിന്റെ പഴയപ്രതാപം വീണ്ടെടുക്കുക എന്ന വലിയദൗത്യമാണ്‌ ഏല്‍പ്പിച്ചിരിക്കുന്നത്‌. റോഡ്‌ഷോയെത്തുടര്‍ന്നു കിഴക്കന്‍ യു.പിയില്‍ ചുമതലയുള്ള 40 മണ്ഡലത്തിലെ തെരഞ്ഞെടുപ്പു കാര്യങ്ങളുമായി ബന്ധപ്പെട്ടു മൂന്നുദിവസം പാര്‍ട്ടിഓഫീസില്‍ പ്രിയങ്ക ചര്‍ച്ച നടത്തും. തുടര്‍ന്നു മണ്ഡലങ്ങളില്‍ പര്യടനം നടത്തിയശേഷമായിരിക്കും ഡല്‍ഹിയിലേക്കു മടങ്ങുക. "നാം കൈകോര്‍ത്താല്‍ പുതിയൊരു രാഷ്‌ട്രീയം കൊണ്ടുവരാമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഗുണം എല്ലാവര്‍ക്കും കിട്ടും"-പാര്‍ട്ടിയുടെ "ശക്‌തി" ആപ്പിലൂടെ ഞായറാഴ്‌ച പ്രിയങ്കയുടെ ശബ്‌ദസന്ദേശം പുറത്തുവന്നിരുന്നു.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW