Friday, August 16, 2019 Last Updated 45 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

നായിഡുവിന്റെ നിരാഹാര വേദിയിലേക്ക്‌ പ്രതിപക്ഷ നേതാക്കളുടെ ഒഴുക്ക്‌

uploads/news/2019/02/287310/d5.jpg

ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശിനു പ്രത്യേക പദവി ആവശ്യപ്പെട്ട്‌ കേന്ദ്ര സര്‍ക്കാരിനെതിരേ ഡല്‍ഹിയിലെത്തി പോര്‍മുഖം തുറന്നു ടി.ഡി.പി. അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രാഭവനിലെ നിരാഹാര സമരപ്പന്തലിലേക്കു പ്രതിപക്ഷത്തെ പ്രമുഖരുടെ പ്രവാഹമായിരുന്നു ഇന്നലെ.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്‌, കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുലായം സിങ്‌ യാദവ്‌(സമാജ്‌വാദി പാര്‍ട്ടി), ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍(എ.എ.പി), ഫറൂഖ്‌ അബ്‌ദുള്ള(നാഷണല്‍ കോണ്‍ഫറന്‍സ്‌), മജീദ്‌ മേമന്‍(എന്‍.സി.പി), ഡെറിക്‌ ഒബ്രിയാന്‍(തൃണമൂല്‍ കോണ്‍ഗ്രസ്‌), ശരദ്‌ യാദവ്‌(ലോക്‌താന്ത്രിക്‌ ജനതാദള്‍), തിരുച്ചി ശിവ(ഡി.എം.കെ.) എന്നിവര്‍ ഇന്നലെ സമരപ്പന്തലിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ആന്ധ്രയിലെ ജനങ്ങളെ വഞ്ചിച്ചതായി രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ആന്ധ്രയിലെത്തിയ പ്രധാനമന്ത്രി സംസ്‌ഥാനത്തിനു പ്രത്യേക പദവി നല്‍കാമെന്നു പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങള്‍ക്കു മറ്റൊരു വാഗ്‌ദാനമാണു നല്‍കിയത്‌. ഇവയൊന്നും നടപ്പാക്കാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ലെന്നു രാഹുല്‍ പറഞ്ഞു. പാവങ്ങള്‍ക്കുവേണ്ടിയാണു തങ്ങള്‍ ഒരുമിക്കുന്നതെന്നു മുലായം സിങ്‌ യാദവ്‌ പറഞ്ഞു.
ഈ മാസം ആദ്യമായാണു പ്രതിപക്ഷ നേതാക്കള്‍ ഒത്തുചേര്‍ന്നത്‌. കഴിഞ്ഞ മാസം 19 നു കൊല്‍ക്കത്തയില്‍ ടി.എം.സി. നടത്തിയ റാലിയില്‍ പ്രതിപക്ഷത്തെ 22 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW