Tuesday, August 20, 2019 Last Updated 33 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

ശാരദ ചിട്ടിത്തട്ടിപ്പുകേസ്‌: അന്വേഷണത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കില്ലെന്നു സുപ്രീം കോടതി

uploads/news/2019/02/287304/d9.jpg

ന്യൂഡല്‍ഹി: പശ്‌ചിമ ബംഗാളില്‍ ഒട്ടേറെപ്പേര്‍ക്കു പണം നഷ്‌ടപ്പെട്ട ശാരദ ചിട്ടിത്തട്ടിപ്പില്‍ സി.ബി.ഐ. അന്വേഷണത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചു.
2014 മേയ്‌ ഒമ്പതിനു സുപ്രീം കോടതിയാണ്‌ അന്വേഷണം സി.ബി.ഐക്കു കൈമാറിയത്‌. അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കണമെന്ന ആവശ്യം പിന്നീടു പരിഗണിക്കാമെന്ന്‌ അന്നു ചീഫ്‌ ജസ്‌റ്റിസായിരുന്ന ടി.എസ്‌. താക്കൂര്‍ അറിയിച്ചിരുന്നു. ഇതുവരെയും അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയ ചില നിക്ഷേപകരാണു സുപ്രീം കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ടത്‌.
നേരത്തേ ബംഗാള്‍ പോലീസിന്റെ അന്വേഷണം നയിച്ചിരുന്ന കൊല്‍ക്കത്ത പോലീസ്‌ കമ്മിഷണര്‍ രാജീവ്‌ കുമാറിനെ ചോദ്യംചെയ്യാനെത്തിയ സി.ബി.ഐ. സംഘത്തെ കസ്‌റ്റഡിയിലെടുത്തതു വലിയ വിവാദമായിരുന്നു. രാജീവ്‌ കുമാര്‍ തെളിവു നശിപ്പിച്ചെന്നു സി.ബി.ഐ. ആരോപിക്കുന്നു.
രാജീവ്‌ കുമാര്‍ ചോദ്യംചെയ്യലിനു ഹാജരാകണമെന്നു നിര്‍ദേശിച്ച സുപ്രീം കോടതി, തെളിവു നശിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചെങ്കില്‍ ദുഃഖിക്കേണ്ടിവരുമെന്നു മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW