Thursday, August 08, 2019 Last Updated 17 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.28 AM

ലേഡി ഗാഗ, ദുവ ലിപ, കേസി മസ്‌ഗ്രേവ്‌സ്...ഗ്രാമിയില്‍ പെണ്‍കരുത്ത്‌

uploads/news/2019/02/287291/in2.jpg

ലോസ്‌ ആഞ്ചലസ്‌: ഗ്രാമി 2019- ല്‍ പെണ്‍കരുത്തിന്റെ കൈയൊപ്പിട്ട്‌ ലേഡി ഗാഗയും ദുവ ലിപയും കാര്‍ഡി ബിയും കേസി മസ്‌ഗ്രേവ്‌സും. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആല്‍ബമായ ഗോള്‍ഡന്‍ അവറിന്‌ അടക്കം നാല്‌ അവാര്‍ഡുകള്‍ മസ്‌ഗ്രേവ്‌സ്‌ വാങ്ങിക്കൂട്ടി.
കാര്‍ഡി ബിക്കും ചരിത്രനേട്ടമാണ്‌. റാപ്‌ ആല്‍ബത്തില്‍ ഒരു സോളോ ഫീമെയില്‍ ഇതാദ്യമാണ്‌ ഈ നേട്ടം കൊയ്യുന്നത്‌. ബ്രിട്ടീഷ്‌ പോപ്‌ ഗായികയായ ദുവ ലിപ ഏറ്റവും മികച്ച പുതുമുഖ ആര്‍ട്ടിസ്‌റ്റായി തെരഞ്ഞെടുക്കപ്പെട്ടു.
"ഇത്തവണ നമ്മള്‍ ശരിക്കും ഉയര്‍ന്നു" എന്നായിരുന്നു ഗ്രാമിയിലെ നേട്ടത്തോടുള്ള ലിപയുടെ പ്രതികരണം. ഗ്രാമി പ്രസിഡന്റ്‌ നീല്‍ പോര്‍ട്ട്‌നോവിനു കുത്തു കൊടുക്കുന്നതായിരുന്നു ഈ വാക്കുകള്‍. സ്‌ത്രീകള്‍ കാര്യമായ സാന്നിധ്യമറിയിക്കാത്തതിനെ കഴിഞ്ഞ വര്‍ഷം നീല്‍ പോര്‍ട്ട്‌നോവ്‌ കടുത്ത ഭാഷയിലാണു വിമര്‍ശിച്ചത്‌.
പുരസ്‌കാരം കിട്ടണമെങ്കില്‍ സ്‌ത്രീകള്‍ ആ നിലയിലേക്ക്‌ ഉയരണമെന്ന്‌ നീല്‍ തട്ടിവിട്ടു. ഇതിനുള്ള മധുരപ്രതികാരമായിരുന്നു ലിപയുടെ വാക്കുകള്‍. ഇക്കുറി വേദിയില്‍ നീലിനെക്കൊണ്ട്‌ തന്റെ അഭിപ്രായം മാറ്റിയെഴുതാനും മാപ്പപേക്ഷിക്കാനും ലിപയുടെ വാക്കുകള്‍ക്കായി. ന്യൂ ആര്‍ട്ടിസ്‌റ്റ്‌ കാറ്റഗറിയില്‍ എത്തിയതിലും ഒപ്പം ഒട്ടേറെ വനിതാ ആര്‍ട്ടിസ്‌റ്റുകള്‍ നോമിനേറ്റ്‌ ചെയ്യപ്പെട്ടതിലുമുള്ള സന്തോഷം ലിപ ഒളിപ്പിച്ചില്ല. വര്‍ഷങ്ങളായി കാത്തിരുന്ന ഒരു മാറ്റത്തിനാണ്‌ ഇന്ന്‌ നമ്മള്‍ സാക്ഷ്യംവഹിക്കുന്നതെന്നായി ലിപ.
മറ്റനേകം വനിതാ പ്രതിഭകള്‍ക്കൊപ്പം അമേരിക്കന്‍ ഗായികമാരായ ഡോളി പാര്‍ട്ടണും ഡയാന റോസും സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരം നേടിയ ഗ്രാമി നിശ അക്ഷരാര്‍ഥത്തില്‍ പെണ്‍കരുത്തിന്റെ ഗുഡ്‌നൈറ്റ്‌ ആണ്‌ സമ്മാനിച്ചത്‌.
ടോപ്‌ ആല്‍ബം അവാര്‍ഡുകളില്‍ അഞ്ചെണ്ണം സ്‌ത്രീകള്‍ വാങ്ങിക്കൂട്ടിയെന്ന പുതുചരിത്രമാണ്‌ ഇക്കുറി ഗ്രാമിയില്‍ പിറന്നതും. ആല്‍ബം ഓഫ്‌ ദ ഇയര്‍, ബെസ്‌റ്റ്‌ പോപ്പ്‌ ആല്‍ബം പുരസ്‌കാരങ്ങള്‍ ആരിയാന ഗ്രാന്‍ഡേ സ്വന്തമാക്കി. ബെസ്‌റ്റ്‌ കണട്രി ആല്‍ബത്തിനുള്ള പുര്‌സകാരം മസ്‌ഗ്രേവ്‌സ്‌ കൈപ്പിടിയിലൊതുക്കി. ബെസ്‌റ്റ്‌ ആര്‍ ആന്‍ഡ്‌ ബി. ആല്‍ബമാണ്‌ എച്ച്‌.ഇ.ആറിനു നേട്ടമായത്‌. ബെസ്‌റ്റ്‌ റാപ്‌ ആല്‍ബത്തിനുള്ള അവാര്‍ഡില്‍ കാര്‍ഡി ബിയും കൈയൊപ്പിട്ടു.

Ads by Google
Tuesday 12 Feb 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW