Tuesday, August 20, 2019 Last Updated 29 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.28 AM

പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്‌: തായ്‌ രാജകുമാരിയെ അയോഗ്യയാക്കി

uploads/news/2019/02/287289/in4.jpg

ബാങ്കോക്ക്‌: തായ്‌ലന്‍ഡ്‌ പ്രധാനമന്ത്രിപദത്തിലേക്കു മത്സരിക്കാനുള്ള രാജകുമാരിയുടെ മോഹം പൊലിഞ്ഞു. പ്രധാനമന്ത്രിയായി മത്സരിക്കുന്നതില്‍നിന്ന്‌ തായ്‌ രാജാവ്‌ മഹാ വജ്രലോങ്‌കോണിന്റെ സഹോദരി ഉബോല്‍രത്ന(67)യെ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഔദ്യോഗികമായി അയോഗ്യയാക്കി. മാര്‍ച്ച്‌ 24-നാണ്‌ തായ്‌ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. മുന്‍ പ്രധാനമന്ത്രിയും ശതകോടീശ്വരനുമായ താക്‌സിന്‍ ഷിനാവത്രയുടെ നിയന്ത്രണത്തിലുള്ള തായ്‌ രക്ഷാ ചാര്‍ട്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയായി ഉബോല്‍രത്ന തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതായി വെള്ളിയാഴ്‌ചയാണു പ്രഖ്യാപനം വന്നത്‌. രാജ്യചരിത്രത്തില്‍ ആദ്യമായാണു രാജകുടുംബാംഗം തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലിറങ്ങാന്‍ തയാറെടുത്തത്‌. എന്നാല്‍, ഉബോല്‍രത്ന മത്സരിക്കുന്നതിനെ വിമര്‍ശിച്ച്‌ തായ്‌ രാജാവ്‌ മഹാ വജ്രലോങ്‌കോണ്‍ തന്നെ രംഗത്തുവന്നതോടെ ഉബോല്‍രത്നയുടെ നീക്കത്തിന്‌ തിരിച്ചടിയായിരുന്നു. കടുത്തഭാഷയിലുള്ള രാജാവിന്റെ വിമര്‍ശനം ഉള്‍ക്കൊള്ളുകയാണെന്നു തായ്‌ രക്ഷാ ചാര്‍ട്‌ പാര്‍ട്ടി വ്യക്‌തമാക്കിയതോടെ ഉബോല്‍രത്ന മത്സരരംഗത്തുണ്ടാകില്ലെന്ന്‌ ഉറപ്പായിരുന്നു. ഇതിനു പിന്നാലെയാണ്‌ പ്രധാനമന്ത്രിപദത്തിലേക്കു മത്സരിക്കുന്നതില്‍നിന്ന്‌ ഉബോല്‍രത്നയ്‌ക്ക്‌ ഔദ്യോഗികമായി അയോഗ്യത പ്രഖ്യാപിച്ചത്‌.
രാജകുടുംബാംഗങ്ങളുടെ രാഷ്‌ട്രീയപ്രവേശനം തീര്‍ത്തും അനുചിതമാണെന്നു തായ്‌ രാജാവ്‌ വ്യക്‌തമാക്കി. ഇതിനുപിന്നാലെയാണ്‌ തെരഞ്ഞെടുപ്പ്‌ ഷമ്മിഷന്‍ ഔദ്യോഗികമായി ഉബോല്‍രത്നയുടെ പേര്‌ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥികളുടെ പട്ടികയില്‍നിന്ന്‌ നീക്കിയത്‌. ഉബോല്‍രത്നയുടെ രംഗപ്രവേശം ആന്റി ക്ലൈമാക്‌സില്‍ അവസാനിച്ചതോടെ ആശ്വസിച്ചത്‌ പട്ടാള ഭരണകൂടത്തിന്റെ തലവനും പ്രധാനമന്ത്രിസ്‌ഥാനാര്‍ഥിയുമായ പ്രയുത്‌ ചാന്‍ ഒ ച ആയിരുന്നു. ഫലാങ്‌ പ്രചാരത്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയായ തനിക്ക്‌ എതിരാളിയായി രാജകുമാരിയെത്തിയാല്‍ വിജയം തുലാസിലാകുമെന്ന ആശങ്കയിലായിരുന്നു പ്രയുത്‌.

Ads by Google
Tuesday 12 Feb 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW