Monday, August 05, 2019 Last Updated 7 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 05.15 PM

ഖത്തർദേശീയ കായി കദിനം :ചാലിയാർ സ്പോർട്സ് ഫെസ്റ്റ് മജ്‌സിയ ബാനു ഉൽഘാടനം ചെയ്യും

uploads/news/2019/02/287276/Gulf110219a.jpg

ദോഹ:- ഖത്തർ ദേശീയ കായിക ദിനത്തിൽ ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെസ്റ്റിൻറെ അഞ്ചാമത് എഡിഷൻ ഫെബ്രുവരി 12 ചൊവ്വാഴ്ച രാവിലെ 7മണി മുതൽ വക്ര സ്പോർട്സ് ക്ലബ്ബിൽ അരങ്ങേറും. മത്സരനടത്തിപ്പിൻറെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി ചാലിയാർ ദോഹ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

"ചാലിയാർ സ്പോർട്സ് ഫെസ്റ്റ് 2019", ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻ മജ്‌സിയ ബാനു ഉൽഘാടനം ചെയ്യും. 2018 ഡിസംബറിൽ റഷ്യയിലെ മോസ്‌ക്കോവിൽ വെച്ച് നടന്ന ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവ്, 2018 ഒക്ടോബറിൽ തുർക്കിയിൽ വെച്ച് നടന്ന ലോക ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ആറാം സ്ഥാനം എന്നിവ മജ്‌സിയ ബാനുവിൻറെ നേട്ടങ്ങളാണ്.

2018 ൽ നാഷണൽ പവർ ലിഫ്റ്റിങ്ങിലും ആം റെസ്‌ലിംഗിലും ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ മജ്‌സിയ ഈ മേഖലയിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ബിഡിഎസ് മൂന്നാം വർഷ വിദ്യാർത്ഥിനിയായ മജ്‌സിയ രാജ്യത്തിന് കൂടുതൽ നേട്ടങ്ങൾ കൊണ്ട് വരാൻ പ്രാപ്തിയുള്ള താരമാണ്

കൂടാതെ ഖത്തറിലെ പ്രമുഖ സ്പോർട്സ് താരങ്ങളും പരിപാടിയിൽ സംബന്ധിക്കും. ഇന്ത്യൻ അംബാസഡർ ഹിസ് എക്സ്ലൻസി കുമരൻ, ഐസിസി, ഐസിബിഎഫ്, ഐ എസ് സി, ഐ ബി പി എൻ ഭാരവാഹികൾ തുടങ്ങി നിരവധി ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികളും പരിപാടിയുടെ ഭാഗമാവും.

വിവിധ സ്പോർട്സ്, ഗെയിൻസ്, അത്ലറ്റിക്സ് മത്സരങ്ങൾക്കായുള്ള ഓൺലൈൻ വഴി റജിസ്ട്രേഷൻ പൂർത്തിയായപ്പോൾ ലഭിച്ച 600 ലധികം അപേക്ഷകളിൽ നിന്നും ഫൈനൽ റിവ്യൂവിന് ശേഷം 490 മത്സരാത്ഥികളുടെ അപേക്ഷകൾ അംഗീകരിക്കപ്പെട്ടു. വിവിധ പഞ്ചായത്ത് മേനേജർമാരുടെ സാന്നിധ്യത്തിലാണ് റിവ്യൂ നടന്നത്. ചാലിയാർ തീരദേശത്തുള്ള 25 പഞ്ചായത്തുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സ്ത്രീകൾക്കും, പുരുഷന്മാർക്കും, കുട്ടികൾക്കുമായി വ്യത്യസ്ത ട്രാക്കിലും ഫീൽഡിലുമായാണ് മത്സരങ്ങൾ അരങ്ങേറുക. വക്ര പേൾ സിഗ്നലിനു സമീപത്തു നിന്നാരംഭിക്കുന്ന ഘോഷയാത്രയിൽ വ്യത്യസ്ത പഞ്ചായത്തുകളുടെ ലേബലിൽ 3000 ത്തിലധികം ആളുകൾ പങ്കെടുക്കും.

ഫെബ്രുവരി 12 ചൊവ്വാഴ്ച കാലത്ത് 7.30 ന് വക്ര പേൾ സിഗ്നലിന് സമീപത്തു നിന്നാരംഭിക്കുന്ന മാർച്ച്പാസ്റ്റോടെ സ്പോർട്സ് ഫെസ്റ്റിന് തുടക്കമാവും. വിവിധ പഞ്ചായത്തുകൾ അണിയിച്ചൊരുക്കുന്ന വൈവിധ്യങ്ങളായ പ്ലോട്ടുകളും വർണാഭങ്ങളായ ദൃശ്യവിസ്മയങ്ങളും നയനാനന്ദകരമായിരിക്കും. പുരുഷന്മാർ,സ്ത്രീകൾ, കുട്ടികൾ തുടങ്ങി വ്യത്യസ്ഥ വിഭാഗങ്ങളിലായി നടക്കുന്ന അത്ലറ്റിക്സ്, സ്പോർട്സ് ഗെയിംസ് മത്സര വിജയികൾക്കും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്ന പഞ്ചായത്തുകൾക്കും ട്രോഫികൾ സമ്മാനിക്കുന്നതാണ്. ഉൽഘാടനത്തിലും സമാപനത്തിലും നാട്ടിലെയും ഖത്തറിലെയും സാമൂഹ്യ, സാംസ്കാരിക, സ്പോർട്സ്, പരിസ്ഥിതി, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കുന്നതാണ്.

ഖത്തർ പോലീസ് സ്പോർട്സ് ഫെഡറേഷൻ, ജനമൈത്രി പോലീസ് (Community Police), മിനിസ്ട്രി ഓഫ് ഇന്റീരിയറിന് കീഴിലെ പുബ്ലിക്ക് റിലേഷൻ ഡിപ്പാർട്മെൻറ് എന്നിവരുമായി സഹകരിച്ചാണ് സ്പോർട്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ലാൻഡ് മാർക്ക് ബിൽഡേഴ്‌സ് ടൈറ്റിൽ സ്പോൺസറും മാർക്ക് എയർ കണ്ടിഷനിംഗ് & റഫ്രിജറേഷൻ മെയിൻ സ്പോൺസറുമായാണ് ചാലിയാർ സ്പോർട്സ് ഫെസ്റ്റിൻറെ നാലാം എഡിഷൻ അരങ്ങേറുന്നത്.

വാർത്താ സമ്മേളനത്തിൽ ചാലിയാർ ദോഹ മുഖ്യ രക്ഷാധികാരിയും മാർക്ക് മാനേജിംഗ് ഡയറക്ടറുമായ ഷൗക്കത്തലി TAJ, ലാൻഡ് മാർക്ക് ഗ്രൂപ്പിൻറെ ഡെപ്യൂട്ടി മാനേജർ ഇൻ സെയിൽസ് അബ്ദുൽ ജലീൽ.സി, സിറ്റി എക്സ്ചേഞ്ച് സി ഇ ഒ ഷറഫ് പി ഹമീദ്, ചാലിയാർ ദോഹ പ്രസിഡണ്ട് മഷ്ഹൂദ് വിസി, ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഫറോക്ക്, ട്രഷറർ സിദ്ധീഖ് വാഴക്കാട്, കേശവ് ദാസ് നിലമ്പുർ, വനിതാ വിഭാഗം ഭാരവാഹികളായ മുനീറ ബഷീർ, ശാലീന രാജേഷ് എന്നിവർ പങ്കെടുത്തു.

Ads by Google
Monday 11 Feb 2019 05.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW