Saturday, August 24, 2019 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 11.56 AM

അല്ല, ഞങ്ങടെ സല ഇങ്ങനല്ല..: സലയുടെ 'പുതിയ മുഖം' പാളി!

Mohammed Salah

മെസ്സിയും റോണോയും നെയ്മറിനുമൊപ്പം ആരാധകര്‍ നെഞ്ചേറ്റുന്ന ഫുട്‌ബോള്‍ മാന്ത്രികനാണ് ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല. ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ കളത്തിനകത്ത് മാന്ത്രികത ചാലിക്കുന്നതിനൊപ്പം ഹെയര്‍ സ്‌റ്റെലിലും 'യമണ്ടന്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ കളത്തിനകത്തെ ലളിതാശാലിയായ സലയ്ക്ക് ആരാധക മനസില്‍ ഒരു രൂപമേയുള്ളു. പാറിക്കിടക്കുന്ന ചുരുണ്ട മുടിയും താടിയും മീശയും ആണ് സലയുടെ സ്‌റ്റെല്‍. എന്നാല്‍ ദീര്‍ഘകാലമായുള്ള ഈ രൂപത്തില്‍ നിന്ന് സല ഒരു മാറ്റം ആഗ്രഹിച്ചതാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്.

താടിയും മീശയും കളഞ്ഞ് തിരിച്ചറിയാനാകാത്ത രൂപത്തില്‍ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട സലയുടെ പുത്തന്‍ ലുക്ക് കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. നിമിഷം നേരം കൊണ്ട് ഒരു മില്യണ്‍ ലൈക്കുകളാണ് സലയുടെ പുത്തന്‍ ലുക്ക് നേടിയിരിക്കുന്നത്. അതേസമയം സലയെ ട്രോളിയും നിരവധി പേരാണ് രംഗത്തു വരുന്നത്.

View this post on Instagram

🤦🏽‍♂️🤦🏽‍♂️

A post shared by Mohamed Salah (@mosalah) on

ഇത് സല അല്ല സലയുടെ സഹോദരനാണെന്ന് ക്രൊയേഷ്യന്‍ താരം ഡീജാന്‍ ലൊവ്‌റേന്‍ കമന്റ് ചെയ്തതോടെ സലയുടെ പുതിയ ലുക്ക് പിടിവിട്ടു. തോടില്ലാത്ത ആമയെപോലെ സലയെ കാണുമ്പോള്‍ തോന്നുന്നു എന്ന് വരെ കമന്റ് നീളുന്നു. സംഭവം പ്രായം കുറച്ചു തോന്നിക്കുമെങ്കിലും താടിയും മീശയും വളര്‍ത്തി പഴയ സലയാകാനും ഉപദേശമുണ്ട്. ഏകദേശം 23 മില്യണ്‍ ആളുകളാണ് സലയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

Ads by Google
Monday 11 Feb 2019 11.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW