Saturday, August 24, 2019 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 08.45 AM

ഒമ്പതാമത്തെ ടേക്കിലാണ് ലിപ് ലോക്ക് സീന്‍ ഓക്കെയായത്; പ്രിയ വളരെ ബോള്‍ഡായി ചെയ്തു, റോഷന് ആ ചമ്മല്‍ ഇപ്പോഴും മാറിയിട്ടില്ല; ഒമര്‍ ലുലു പറയുന്നു

 lock scene

ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രം ഒരു അഡാര്‍ ലൗ പ്രണയദിനമായ ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തുകയാണ്. ഗാനവും ടീസറുമൊക്കെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കണ്ണിറുക്കലോടെ ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ ലോകമെമ്പാടും ശ്രദ്ധനേടുകയും ചെയ്തു. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറും തരംഗമായിരിക്കുകയാണ്. നായകന്‍ റോഷനും നായിക പ്രിയയും തമ്മിലുള്ള ലിപ് ലോക്ക് രംഗം തന്നെയാണ് ടീസറില്‍ ശ്രദ്ധയായത്.

ലിപ്‌ലോക്ക് രംഗം ഒമ്പതാമത്തെ ടേക്കിലാണ് ഓക്കെ ആയതെന്നും റോഷനായിരുന്നു ഏറെ പണിപെട്ടതെന്നും ഒമര്‍ പറഞ്ഞു. പ്രിയ വളരെ ബോള്‍ഡായി സീന്‍ ചെയ്തു. റോഷന് ഇപ്പോഴും ആ ചമ്മല്‍ മാറിയിട്ടില്ലെന്നും ഒമര്‍ പറയുന്നു.

അതേസമയം യൂട്യൂബില്‍ ലൈക്കുകളേക്കാള്‍ അധികം ഡിസ് ലൈക്കുകളായിരുന്നു ടീസറിന് ലഭിച്ചത്. എന്നാല്‍ സാമൂഹികമാധ്യമങ്ങളില്‍ ഒരു ട്രെന്റിനനുസിരച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതൊരു താല്‍ക്കാലിക ആഘോഷിക്കല്‍ മാത്രമാണെന്നും സിനിമയെ രണ്ട് കൈയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുമെന്നും ഒമര്‍ പറയുന്നു. ചിത്രത്തില്‍ മണിച്ചേട്ടനായി അഞ്ച് മിനുട്ട് ട്രിബ്യൂട്ട് ഒരുക്കിയിട്ടുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നതെന്നും ഒമര്‍ പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW