Friday, August 23, 2019 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.51 AM

ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത്‌ സമാപിച്ചു , ഭാരതീയ ആശയങ്ങള്‍ നിലനിന്നത്‌ ജനാധിപത്യത്തിലൂടെ: കുമ്മനം

uploads/news/2019/02/287201/re6.jpg

ചെറുകോല്‍പ്പുഴ: ഭാരതീയ ആശയങ്ങള്‍ ഏകാധിപത്യത്തിലൂടെയല്ല ജനാധിപത്യത്തിലൂടെയാണു നിലനിന്നതെന്നു മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആചാരങ്ങള്‍ നിശ്‌ചയിക്കേണ്ടത്‌ ആചാര്യന്‍മാരാണ്‌. വിശ്വാസമാണു സമൂഹത്തെ നിലനിര്‍ത്തുന്നത്‌. വൈവിധ്യം നിലനില്‍ക്കണം. അതു പിച്ചിച്ചീന്തിയാല്‍ മാനവധര്‍മം ഇല്ലാതാകും. എല്ലാത്തിന്റെയും അടിസ്‌ഥാനം ധര്‍മ്മമാണ്‌. സനാതനമാണ്‌ നമ്മുടെ ധര്‍മം. നവോത്ഥാനം ഋഷിവര്യന്‍മാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും ഒരുക്കിയെടുത്ത സാമൂഹിക പ്രക്രിയയാണ്‌. സംവദിച്ചും ബോധവല്‍ക്കരിച്ചുമാണ്‌ പരിഷ്‌കര്‍ത്താക്കള്‍ നവോത്ഥാനം സൃഷ്‌ടിച്ചത്‌. ആ നവോത്ഥാനം കാപട്യത്തിന്റെതല്ല. പുതിയ നവോത്ഥാനക്കാര്‍ സമൂഹത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി ചൈതന്യനന്ദജി മഹാരാജ്‌ അധ്യക്ഷത വഹിച്ചു. എറണാകുളം അമൃതാന്ദമയീ മഠത്തിലെ ബ്രഹ്‌മചാരി അനഘാമൃത ചൈതന്യ സമാപനസന്ദേശം നല്‍കി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, പി.സി. ജോര്‍ജ്‌ എം.എല്‍.എ, മേജര്‍ ലാല്‍കൃഷ്‌ണ, എ.ആര്‍. വിക്രമന്‍പിളള, അനൂപ്‌ കൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Monday 11 Feb 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW