Friday, August 23, 2019 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.51 AM

മാരാമണ്‍ കണ്‍വന്‍ഷനു തുടക്കം : വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണം: മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

uploads/news/2019/02/287197/re8.jpg

കോഴഞ്ചേരി: വിശ്വാസംതിരിച്ചറിയുന്നതിനും അതില്‍ ഉറച്ചുനില്‍ക്കുന്നതിനും കഴിയണമെന്നു മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. 124-ാമത്‌ മാരാമണ്‍ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുബോധം നഷ്‌ടപ്പെട്ടവരുടെ സമൂഹമായി നാട്‌ മാറാന്‍ അനുവദിക്കരുത്‌. ജീവിതത്തിന്റെ ധന്യതയും ശക്‌തിവിശേഷങ്ങളും സംരക്ഷിക്കപ്പെടണം. സ്വയം സമര്‍പ്പിക്കുന്ന സ്‌നേഹമാണു ക്രിസ്‌തു ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം മറന്ന്‌ ക്ഷമിക്കുകയാണു ദൈവം ചെയ്യുന്നത്‌. എന്നാല്‍ ഇന്നു കാണുന്നത്‌ സ്വാര്‍ഥതയിലൂടെയുള്ള സംസ്‌കാരവും അതിലൂടെയുള്ള സ്‌നേഹവുമാണ്‌. മറ്റുള്ളവരുടെ കൈയിലിരിക്കുന്നതിനെ സ്‌നേഹത്തിലൂടെ അപഹരിച്ചു എടുക്കുന്നവരാണ്‌ ഒരു കൂട്ടര്‍. സ്വാര്‍ഥതയില്‍ അകപ്പെട്ട സ്‌നേഹം പലരെയും അപകടത്തില്‍ എത്തിക്കും. മറ്റുള്ളവരുടേത്‌ തന്റേതാക്കി തീര്‍ക്കുന്നവര്‍ സാമൂഹികദ്രോഹികള്‍ ആയിത്തീരും. അങ്ങോട്ട്‌ ഉണ്ടെങ്കില്‍ മാത്രം തിരിച്ചു സ്‌നേഹിക്കുന്നവരുമുണ്ട്‌. എന്നാല്‍ ദൈവസ്‌നേഹം ഇത്‌ രണ്ടുമല്ല. സ്വയം മറന്നു ക്ഷമിക്കുന്നതാണ്‌ ദൈവ സ്‌നേഹം എന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ക്രൈസ്‌തവ സഭയില്‍ സ്‌ത്രീക്കും പുരുഷനും തുല്യഅവകാശമാണുള്ളത്‌. നീതിക്കും സമാധാനത്തിനും ഐക്യത്തിനും വേണ്ടി സഭ എന്നും മുന്നിലുണ്ടാകുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. യുയാക്കീം മാര്‍ കൂറിലോസ്‌ എപ്പിസ്‌ക്കോപ്പ അധ്യക്ഷത വഹിച്ചു. സുവിശേഷ പ്രസംഗ സംഘം സെക്രട്ടറി റവ. ജോര്‍ജ്‌ ഏബ്രഹാം കൊറ്റനാട്‌ സ്വാഗതം പറഞ്ഞു. യോര്‍ക്ക്‌ ആര്‍ച്ച്‌ബിഷപ്‌ ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു മുഖ്യ പ്രഭാഷകനായിരുന്നു. കണ്‍വന്‍ഷന്‍ 17 നു സമാപിക്കും. ഡോ. യുയാക്കീം മാര്‍ കൂറിലോസ്‌, ഡോ. ഗ്രിഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌, ഡോ. മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, ഡോ. ഏബ്രഹാം മാര്‍ പൗലോസ്‌, മോര്‍ അത്തനേഷ്യസ്‌ യോഹാന്‍ പ്രഥമന്‍, ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌ എന്നിവര്‍ സംബന്ധിച്ചു.

Ads by Google
Monday 11 Feb 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW