Friday, August 09, 2019 Last Updated 15 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.48 AM

പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക്‌

അടുത്ത സാമ്പത്തിക വര്‍ഷം നമ്മുടെ നമ്മുടെ സാമ്പത്തികനിലവാരം മെച്ചപ്പെടുത്താന്‍ സ്വീകരിക്കാവുന്ന ചില മാര്‍ഗങ്ങളാണ്‌ ഇന്നത്തെ വിഷയം. ഏപ്രിലാകാന്‍ ഇനിയും ദിവസങ്ങളേറെയുണ്ടെങ്കിലും ഇന്നിത്‌ ഉദ്ധരിക്കേണ്ട കാലിക പ്രസക്‌തി നേരത്തേകൂട്ടി തയ്യാറെടുപ്പുകള്‍ നടത്താനുള്ള സമയം കണ്ടെത്തലാണ്‌. ബജറ്റില്‍ നിക്ഷേപങ്ങള്‍ക്ക്‌ കാര്യമായ സംഭാവനകളൊന്നും ലഭിച്ചില്ലെങ്കിലും കുറഞ്ഞ വരുമാനക്കാര്‍ക്ക്‌ നികുതിഭാരം ഒഴിഞ്ഞത്‌ സ്വാഗതാര്‍ഹമായ തീരുമാനമായിരുന്നു. സാമ്പത്തിക ഭാരം കുറയ്‌ക്കാനും വരുമാനം കൂട്ടാനും അവിചാരിതമായി കടന്നുവരുന്ന ചെലവുകള്‍ കാര്യക്ഷമമായി നേരിടാനും ഒരാളെ പ്രാപ്‌തനാക്കുകയാണ്‌ ഇന്നത്തെ ലേഖനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

നിക്ഷേപഭാരം കുറയ്‌ക്കാനുള്ള വഴികള്‍

മിക്ക നിക്ഷേപങ്ങളും മറ്റ്‌ അടവുകളും പ്രതിമാസമായിരിക്കുന്നതാണ്‌ നല്ലത്‌. കുറഞ്ഞ വരുമാനക്കാര്‍ക്ക്‌ വലിയ തുകകള്‍ വേഗം തരപ്പെടുത്താന്‍ സാധിക്കാറില്ല. നിങ്ങള്‍ക്ക്‌ പ്രതിവര്‍ഷ അടവുകളോ മറ്റ്‌ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ അതിലേക്ക്‌ ഒരു പ്രതിമാസ നിക്ഷേപം നടത്തുന്നത്‌ നല്ലതായിരിക്കും. ഉദാഹരണത്തിന്‌ വര്‍ഷാവസാനം ഒരു 50000 രൂപയുടെ ആവശ്യമുണ്ടെങ്കില്‍ ഇന്നു തന്നെ അതിലേക്ക്‌ 4000 രൂപയുടെ ഒരു ആര്‍.ഡി. ചേരുക. സമയമാകുമ്പോഴേക്കും ആ തുക തിരിച്ചെടുത്ത്‌ ആവശ്യം നടത്താം.
ഈ വാര്‍ഷിക അടവുകള്‍ പ്രതിമാസമാക്കി മാറ്റാവുന്നതാണ്‌. അതിന്‌ ഒരു നിര്‍ദ്ദിഷ്‌ട ഫോമില്‍ അപേക്ഷ കൊടുത്താല്‍ മതിയാകും. ഇതില്‍ സൂക്ഷിക്കേണ്ട ഒരു ഘടകമേയുള്ളൂ. ടേം ഇന്‍ഷുറന്‍സ്‌ പോലെയുള്ള നിക്ഷേപങ്ങള്‍ പ്രതിമാസമാക്കിയാല്‍ അതിലേക്ക്‌ അടവ്‌ മുടങ്ങുന്നില്ല എന്ന്‌ ഉറപ്പുവരുത്തണം. അല്ലെങ്കില്‍ പോളിസി ലാപ്‌സായി (അസാധുവായി) പോകാനുള്ള സാധ്യതയുണ്ട്‌.
പലിശയില്ലാത്ത വായ്‌പ (ക്രെഡിറ്റ്‌ കാര്‍ഡ്‌, ബില്ലിന്റെ അവസാന ദിവസം തുടങ്ങിയവ) വിദഗ്‌ധമായി പ്രയോജനപ്പെടുത്തണം. എപ്പോഴും നിക്ഷേപങ്ങള്‍ മാസത്തിനു തുടക്കത്തിലും വായ്‌പാ അടവുകള്‍ മാസാവസാനവും നടത്താന്‍ ശ്രമിച്ചാല്‍ പലിശയിനത്തില്‍ കുറച്ചു ലാഭിക്കാന്‍ സാധിക്കും. (നിക്ഷേപം നേരത്തേ നടത്തുമ്പോള്‍ അതില്‍ നിന്ന്‌ വരുമാനം ഉണ്ടാകുന്നതുപോലെ തന്നെ ബാധ്യതകള്‍ അടയ്‌ക്കുന്നത്‌ പരമാവധി വൈകിക്കുന്നതുമൂലം ആ പണം നമ്മുടെ കൈവശം ഇരിക്കുമ്പോള്‍ അതിന്‌, ചെറുതാണെങ്കിലും ഒരു തുക പലിശയായി ലഭിക്കുകയും ചെയ്യും.)നികുതി ഭാരം നീക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ ഇനി ചെയ്യേണ്ടതില്ല എന്ന തീരുമാനം ചിലരെങ്കിലും എടുക്കാന്‍ സാധ്യതയുണ്ട്‌. എന്നാല്‍ ആ തീരുമാനം കൊണ്ട്‌ ഭാവിയില്‍ ബുദ്ധിമുട്ട്‌ അനുഭിവിക്കുന്നത്‌ നിങ്ങള്‍ തന്നെയായിരിക്കും.
കാരണം നികുതി കുറയ്‌ക്കാന്‍ ചെയ്യുന്ന നിക്ഷേപങ്ങള്‍ എല്ലാം നിര്‍ബന്ധിത നിക്ഷേപകാലയളവുള്ളതാണ്‌. അതായത്‌ ഇന്‍ഷുറന്‍സ്‌, സ്‌ഥിരനിക്ഷേപം എന്നിവ അഞ്ച്‌ വര്‍ഷവും പബ്ലിക്‌ പ്ര?വിഡന്റ്‌ ഫണ്ട്‌ 15 വര്‍ഷവും ഞ്ഞന്ത സ്‌കീമുകള്‍ മൂന്നു വര്‍ഷവും എന്നിങ്ങനെ ലോക്ക്‌ ഇന്‍ പിരീഡ്‌ ഉണ്ട്‌. ഈ നിര്‍ബന്ധിത നിക്ഷേപങ്ങള്‍ ഒരു അച്ചടക്കവും ദീര്‍ഘകാലത്തേക്ക്‌ ഒരു നീക്കിയിരിപ്പ്‌ ഉറപ്പുവരുത്തുന്നവയാണ്‌.
നികുതിയിലുള്ള അയവ്‌ ആഘോഷിക്കാന്‍ ഇവ നിര്‍ത്തലാക്കിയാല്‍ ആപത്തുകാലത്ത്‌ ജീവിക്കാനുള്ള വക മുട്ടിപ്പോകുമെന്നു മാത്രമല്ല ആ പണം ഒരു ആവശ്യവുമില്ലാത്ത കാര്യങ്ങളില്‍ ചെലവായിപ്പോവുകയും ചെയ്യും.
അതുകൊണ്ട്‌ ദീര്‍ഘകാല നിക്ഷേപം നിര്‍ത്തുക എന്നതായിരിക്കും അഞ്ചു ലക്ഷത്തിനു താഴെ വരുമാനമുള്ളവര്‍ അടുത്ത സാമ്പത്തിക വര്‍ഷം കാണിക്കാന്‍ പോകുന്ന ഏറ്റവും വലിയ അബദ്ധം. വാര്‍ധക്യ കാലത്തേക്ക്‌ നീക്കിയിരുപ്പ്‌ ഏറ്റവും കുറവുള്ളതും യുക്‌തിപരമല്ലാത്ത സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതും ഈ കൂട്ടരാണ്‌. ടേം ഇന്‍ഷുറന്‍സ്‌, ആരോഗ്യ ഇന്‍ഷുറന്‍സ്‌, ദീര്‍ഘകാല നിക്ഷേപങ്ങള്‍ എന്നീ മൂന്ന്‌ നിക്ഷേപങ്ങള്‍ കുറഞ്ഞ വരുമാനക്കാര്‍ നിര്‍ബന്ധമായി ചെയ്‌തിരിക്കണം.
നികുതി ഭാരം വിട്ടുമാറുമ്പോള്‍ ആ തുക എങ്ങനെ വിനിയോഗിക്കണം എന്നതു കൂടി ഒരു ചോദ്യമാണ്‌. 12500 എന്ന തുക നാം വേര്‍ത്തിരിച്ചറിയാന്‍ ശ്രമിക്കണം. അതായത്‌ പ്രതിമാസം 1000 രൂപ എന്ന നിരക്കില്‍ ഇപ്പോള്‍ തന്നെ ഒരു നിക്ഷേപം തുടങ്ങുക.
ആ നിക്ഷേപം നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിലേക്കോ മറ്റ്‌ കുടുംബ ആവശ്യങ്ങളിലേക്കോ അല്ലെങ്കില്‍ നിങ്ങളുടെ തന്നെ റിട്ടയര്‍മെന്റ്‌ ഫണ്ടിലേക്ക്‌ വകയിരുത്തുക.
ഈ തുകയ്‌ക്ക് എട്ടു ശതമാനം പലിശ കിട്ടിയാല്‍ തന്നെ 20 വര്‍ഷം കൊണ്ട്‌ നിങ്ങള്‍ക്ക്‌ ആറു ലക്ഷം രൂപ സമാഹരിക്കാന്‍ സാധിക്കും. മറ്റൊരു രീതിയില്‍ ഈ പണം ഫലപ്രദമായി വിനിയോഗിക്കാം. നിങ്ങളുടെ ലോണിലേക്ക്‌ ഇത്‌ അടയ്‌ക്കുകയാണെങ്കില്‍ പലിശയിനത്തില്‍ വലിയൊരു ലാഭം നേടിയെടുക്കാം. എന്നാല്‍ ഇതിലുള്ള പ്രതിബന്ധം എന്തെന്നാല്‍ കിട്ടുന്ന വരുമാനത്തില്‍ ഈ തുക വേര്‍തിരിച്ചു കാണാന്‍ സാധിക്കാതെ ചെലവായിപ്പോകുന്ന സാഹചര്യമാണ്‌.
മുകളില്‍ പ്രതിപാദിച്ചവയെല്ലാം ചെറിയ കാര്യങ്ങളാണെങ്കിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്നവയാണ്‌. ഇന്ത്യ എന്ന മഹാരാജ്യത്തിനു വേണ്ടി മനുഷ്യന്‌ ബജറ്റുണ്ടാക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ വീട്ടിലെ കാര്യങ്ങള്‍ നോക്കിനടത്താന്‍ ഒരു ബജറ്റുണ്ടാക്കുന്നത്‌ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണോ? ഒരിക്കലുമല്ല.
ഇന്നു തന്നെ പ്രതിമാസ വാര്‍ഷിക ബജറ്റ്‌ തയ്യാറാക്കുക. ഈ മാസവും അടുത്ത മാസവും അത്‌ പരീക്ഷിച്ച്‌ തെറ്റുകുറ്റങ്ങള്‍ മാറ്റിയെടുക്കുക. ഏപ്രില്‍ മുതല്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മുന്‍പു ചെയ്‌തിട്ടുള്ള തെറ്റുകള്‍ ആവര്‍ത്തിക്കാതെ മെച്ചപ്പെട്ട സാമ്പത്തിക അവലോകനം നടത്തി തീരുമാനങ്ങള്‍ എടുത്ത്‌ മുന്‍പോട്ട്‌ പോകുക.

വിജയാനന്ദപ്രഭു

Ads by Google
Monday 11 Feb 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW