Thursday, August 22, 2019 Last Updated 23 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.35 AM

വനിതകളുടെ സമ്പൂര്‍ണ തോല്‍വി

ഹാമില്‍ട്ടന്‍: പുരുഷന്‍മാര്‍ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പര കൈവിട്ടപ്പോള്‍ ഇന്ത്യന്‍ വനിതകള്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി. ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡ്‌ വനിതകള്‍ ഇന്ത്യയെ രണ്ട്‌ റണ്ണിനാണു തോല്‍പ്പിച്ചത്‌. അവസാന പന്ത്‌ അതിര്‍ത്തി കടത്തിയിരുന്നെങ്കില്‍ ഇന്ത്യക്കു പരമ്പരയില്‍ ഒരു ജയം കുറിക്കാമായിരുന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ വനിതകള്‍ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 161 റണ്ണെടുത്തു.
മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ അവസാന പന്ത്‌ എറിയുമ്പോള്‍ നാലിന്‌ 159 റണ്ണെന്ന നിലയിലായിരുന്നു. 20 പന്തില്‍ 24 റണ്ണെടുത്ത മിതാലി രാജ്‌, 16 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 21 റണ്ണെടുത്ത ദീപ്‌തി ശര്‍മ എന്നിവര്‍ ക്രീസില്‍ നില്‍ക്കേയാണ്‌ ഇന്ത്യ തോറ്റത്‌. ഓപ്പണര്‍ സ്‌മൃതി മന്ദാനയുടെ വെടിക്കെട്ടാണ്‌ ഇന്ത്യയെ ജയത്തിന്റെ വക്കില്‍ വരെയെത്തിച്ചത്‌. 62 പന്തില്‍ ഒരു സിക്‌സറും 12 ഫോറുമടക്കം 86 റണ്ണുമായാണു മന്ദാന മടങ്ങിയത്‌. ഓപ്പണര്‍ പ്രിയ പൂനിയ (ഒന്ന്‌), ജാമിയ റോഡ്രിഗസ്‌ (21), നായിക ഹര്‍മന്‍പ്രീത്‌ കൗര്‍ (രണ്ട്‌) എന്നിവര്‍ നിരാശപ്പെടുത്തി. ന്യൂസിലന്‍ഡിനു വേണ്ടി ഓപ്പണര്‍ സോഫിയ ഡെവിന്‍ 52 പന്തില്‍ രണ്ട്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 72 റണ്ണുമായി മികച്ച ബാറ്റിങ്‌ പുറത്തെടുത്തു. ഡെവിനാണു മത്സരത്തിലെ താരം. നായിക നായിക അന സാറ്റര്‍വെയ്‌റ്റ് (23 പന്തില്‍ 31), ബേറ്റ്‌സ്്‌ (18 പന്തില്‍ 24) എന്നിവരും വെടിക്കെട്ടായി. ഓക്ലന്‍ഡില്‍ നടന്ന രണ്ടാമത്തെ മത്സരവും ജയിച്ചതോടെ ന്യൂസിലന്‍ഡ്‌ പരമ്പര ഉറപ്പാക്കിയിരുന്നു.

Ads by Google
Monday 11 Feb 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW