Wednesday, August 21, 2019 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 10 Feb 2019 03.13 PM

ബോളിവുഡ് താരം മഹേഷ് ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തി: ദുരൂഹത

Bollywood actor, Mahesh anand

മുംബൈ: ബോളിവുഡ് താരം മഹേഷ് ആനന്ദിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ വീടിനുള്ളില്‍ ശനിയാഴ്ചയാണ് മഹേഷിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബോളിവുഡിലെ എക്കാലത്തേയും മികച്ച വില്ലന്‍മാരിലൊരാളായിരുന്നു 57 കാരനായ മഹേഷ് ആനന്ദ്. കുരുക്ഷേത്ര, സ്വര്‍ഗ്, നമ്പര്‍ വണ്‍, വിജേത, ഷെഹന്‍ഷാ തുടങ്ങി നിരവധി സിനിമകളില്‍ വില്ലനായി വേഷമിട്ടു. പ്രജാ, അഭിമന്യൂ എന്നീ സിനികമളിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചു. ഗോവിന്ദ നായകനായെത്തിയ രംഗീല രാജയിലാണ് അദേഹം അവസാനമായി അഭിനയിച്ചത്.

കഴിഞ്ഞ 18 വര്‍ഷമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഭക്ഷണത്തിനുള്ള പണം കണ്ടെത്തുന്നതിനായി ഗുസ്തി മത്സരങ്ങളില്‍ താന്‍ പങ്കെടുക്കാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

Ads by Google
Sunday 10 Feb 2019 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW