Sunday, August 18, 2019 Last Updated 58 Min 9 Sec ago English Edition
Todays E paper
Ads by Google
ജോയിഷ് ജോസ്
Sunday 10 Feb 2019 10.04 AM

ഈ സിനിമ ‘കാണരുത്’ ! അനുഭവിക്കണം- കുമ്പളങ്ങി നൈറ്റ്സ്; കവിതപോലൊരു സിനിമ

ഉന്നത കുലജാതരല്ലാത്തവർക്കും, അച്ചടി ഭാഷ സംസാരിക്കാത്തവർക്കും ഫ്യൂഡൽ ചിഹ്നങ്ങളും സവർണ്ണ മുഖങ്ങളും ഇല്ലാത്തവർക്കും ജീവിതവും കഥയും ഉണ്ടെന്ന് കാണിച്ച് തരുന്നു കുമ്പളങ്ങി നൈറ്റ്സ്. വർണ്ണങ്ങൾ  ഹൃദയത്തിലേക്ക്  ഒലിച്ചിറങ്ങുന്ന മായികത അവശേഷിപ്പിക്കുന്ന ദൃശ്യ ഭംഗി. അതേ ചില സിനിമകള്‍ "ചില സിനിമകൾ കാണെണ്ടതല്ല അനുഭവിയ്ക്കേണ്ടതാണ് ....
Kumbalangi nights movie review

പല തന്തക്ക് പിറക്കുക എന്നത് ടെക്നിക്കലി പോസിബിൾ അല്ല ചേട്ടാ.എല്ലാരും ഒരു തന്തക്ക് മാത്രമായാണ് പിറക്കുന്നത്.
ബേബി മോള്‍ - കുമ്പളങ്ങി നൈറ്റ്സ്

Kumbalangi nights movie review

ഉന്നത കുലജാതരല്ലാത്തവർക്കും, അച്ചടി ഭാഷ സംസാരിക്കാത്തവർക്കും ഫ്യൂഡൽ ചിഹ്നങ്ങളും സവർണ്ണ മുഖങ്ങളും ഇല്ലാത്തവർക്കും ജീവിതവും കഥയും ഉണ്ടെന്ന് കാണിച്ച് തരുന്നു കുമ്പളങ്ങി നൈറ്റ്സ്. കുറേക്കാലമായിരുന്നു ഒരു സിനിമയുടെ മുന്നിലിരിക്കുന്ന സമയം ഒരു കവിത ആസ്വദിക്കുന്ന പോലെ മനോഹരമായ അനുഭവമുണ്ടായിട്ട്. വർണ്ണങ്ങൾ  ഹൃദയത്തിലേക്ക്  ഒലിച്ചിറങ്ങുന്ന മായികത അവശേഷിപ്പിക്കുന്ന അതിന്റെ ദൃശ്യ ഭംഗിയിലേയ്ക്ക് ഇറങ്ങി ചെന്നിട്ട്. അതേ ചില സിനിമകള്‍ "ചില സിനിമകൾ കാണെണ്ടതല്ല അനുഭവിയ്ക്കേണ്ടതാണ് ....
Kumbalangi nights movie review

കുമ്പളങ്ങി നൈറ്റ്സ് കണ്ടിറങ്ങയപ്പോ മുതല്‍ ഒരു സംശയം എന്നേ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്നു ഈ സിനിമ ആരുടേതാണ്?പല തന്തയ്ക്കും തള്ളയ്ക്കും പിറന്നതെന്ന് നാട്ടുകാര്‍ കളിയാക്കി ചിരിക്കുന്ന, പട്ടിയെയും പൂച്ചയെയും കൊണ്ട് കളയുന്ന തീട്ടപ്പറമ്പിന് സമീപത്തുള്ള ആ തുരുത്തില്‍
താമസിക്കുന്ന നാല് ആണുങ്ങളുടേതൊ അതോ വരുംകാല മലയാള ചലച്ചിത്രരംഗം തന്റേതും കൂടിയാണെന്ന് ഈ സിനിമയിലൂടെ ഉറപ്പിച്ചു പറയുന്ന മധു സി നാരായണനെന്ന സംവിധയകന്റെയോ, അതോ എന്നും മികവിന്റെ പര്യായങ്ങളായ തിരക്കഥകള്‍ മാത്രം രചിച്ച, മഹേഷിന്റെയും സുഡാനിയുടെയും തൊണ്ടിമുതലിന്റെയുമൊക്കെ തുടർച്ചയിൽ പുതിയ ഒരു വിസ്മയം കൂടി എഴുതി ചേര്‍ത്ത ശ്യാം പുഷകറിന്റെയോ അതോ കഥയും കഥാപാത്രങ്ങളും ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ മാത്രം പ്രേക്ഷകനിലേക്കെത്തിച്ച്, കുമ്പളങ്ങിയിലെ രാത്രിയുടെ കാവ്യാത്മകമായ സൗന്ദര്യം ഒട്ടും കൃത്രിമത്വം ചേർക്കാതെ ഒപ്പിയെടുത്ത മഹേഷിന്റെ പ്രതികാരവും, ഇടുക്കി ഗോൾഡും നമുക്ക് സമ്മാനിച്ച ഷൈജു ഖാലിദിന്റെ ക്യാമറകണ്ണുകളുടേയോ, നോട്ടങ്ങളിലൂടെയും ഭാവങ്ങളിലൂടെയും അഭിനയത്തിന്റെ കൊടുമുടി കയറിയ ഫഹദിന്റെയോ, നിനക്ക് നന്നായി മീൻ പിടിക്കാൻ അറിയാലോ എന്നിട്ടാണോടാ നീ വേറെ ജോലി നോക്കുന്നത് എന്ന് കാമുകനോട് ചോദിക്കുന്ന കാമുകി ബേബി മോളുടേയോ, സ്റ്റാറ്റസ് , അന്തസ്സ് നിലയും വിലയും തുടങ്ങി നമ്മുടെ പൊതുബോധത്തിലൂന്നിയ സകലമാന പൊങ്ങച്ചങ്ങൾക്കും കൊട്ടുകൊട്ടുന്ന കാമുക കഥാപാത്രത്തിന്റെയോ, ഒരു സീനില്‍ മാത്രം വന്ന് പോകുന്ന വിഷാദവതിയായ അമ്മ ലാലിയുടേതോ ഇനി അതുമല്ലെങ്കില്‍ സീനിലൊന്നും വരാത്ത നെപ്പോളിനെയെന്ന അച്ഛന്‍ കഥാത്രത്തിന്റെയോ... അല്ല ഇവരുടെ ആരുടെയും അല്ല ഈ സിനിമ. ഈ സിനിമ കുമ്പളങ്ങിക്കാരുടേതാണ്..

Kumbalangi nights movie review

സൗബിന്‍ എന്ന നടന്റെ അഭിനയ മികവ് തന്നെയാണ് ഈ സിനിമയുടെ മുഖ്യ ആകർഷണം. ഒരേ സമയം അച്ഛന്റെയും ചേട്ടന്റെയും സ്നേഹവും കരുതലും ലാളനയും വേദനയും ഒക്കെ എത്ര സൂക്ഷ്മതയോടെയാണ് എത്ര മനോഹരമായിട്ടാണ് ചേട്ടനെന്ന കഥാത്രത്തിലൂടെ സൗബിന്‍ പകർന്നാടിയിരിക്കുന്നത്. സൗബിന്റെ ഗംഭീര അഭിനയം കണ്ട് മനസ് നിറയണമെങ്കിൽ, മനസ് ഒന്ന് ചെറുതായി വിങ്ങണമെങ്കിൽ, സ്നേഹിക്കാന്‍, സ്നേഹിക്കപ്പെടാൻ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണെന്ന് ഒരിക്കൽ കൂടി മനസിലാകണമെങ്കിൽ ഈ സിനിമ കണ്ടാൽ മതി.

Kumbalangi nights movie review

നമുക്ക് പരിചിതമല്ലാത്ത സാഹചര്യങ്ങൾ ഒരു ദേശത്തിന്റെ പ്രാദേശികതയിൽ മുക്കിയെടുത്ത് ഒരു കുടുബത്തിലെ കഥാസന്ദർഭങ്ങളുമായി കോർത്ത്‌ കഥാപാത്രങ്ങളിലൂടെ ജീവനേകി  അവതരിപ്പിക്കുകയാണ് ഈ സിനിമ. ഇത്തരം സിനിമകൾ മനസ്സിൽ അവശേഷിപ്പിക്കാറുള്ള ചിന്തകൾ ചൂട് പിടിക്കുമ്പോൾ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ചൂളയിൽ ഉരുകിയൊലിക്കുന്ന ജീവിതങ്ങളുടെ സമാനത തെളിഞ്ഞു വരും. അതുകൊണ്ട് തന്നെയാണ് ഈ സിനിമ നമുക്ക് ചുറ്റിലും നില്‍ക്കുന്നത്.

- ജോയിഷ് ജോസ്

Ads by Google
Ads by Google
Loading...
TRENDING NOW