Tuesday, August 20, 2019 Last Updated 29 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 10 Feb 2019 12.55 AM

കിമ്മുമായി അടുത്ത കൂടിക്കാഴ്‌ച ഹാനോയിയിലെന്നു ട്രംപ്‌

uploads/news/2019/02/286940/3.jpg

വാഷിങ്‌ടണ്‍: സമാധാനശ്രമങ്ങളുടെ ഭാഗമായി യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപും ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ്‌ ഉന്നും തമ്മിലുള്ള ഉച്ചകോടി വിയറ്റ്‌നാമില്‍. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ട്വിറ്ററിലൂടെയാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌. വിയറ്റ്‌നാം തലസ്‌ഥാനമായ ഹാനോയിയില്‍ ഈ മാസം 27, 28 തീയതികളില്‍ ട്രംപ്‌-കിം രണ്ടാം ഉച്ചകോടി നടക്കും. തീയതി സംബന്ധിച്ച്‌ അന്തിമ തീരുമാനമായിട്ടില്ലെന്നും സൂചനയുണ്ട്‌.
കിമ്മുമായുള്ള അടുത്ത കൂടിക്കാഴ്‌ച വിയറ്റ്‌നാമിലെ ഹാനോയിയില്‍ ഈ മാസം 27, 28 തീയതികളില്‍ നടക്കുമെന്നാണു ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ വര്‍ഷം സിംഗപ്പുരിലാണ്‌ ഇരുനേതാക്കളും ആദ്യം കൂടിക്കാഴ്‌ച നടത്തിയത്‌. ഇതുവരെ നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നെന്നും അടുത്ത കൂടിക്കാഴ്‌ചയ്‌ക്കുള്ള തീയതിയും സമയവും അജന്‍ഡയും സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കാന്‍ തന്റെ പ്രതിനിധി ഉത്തരകൊറിയയിലേക്കു പോയിരിക്കുകയാണെന്നും ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു.
അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്‌റ്റീഫന്‍ ബെയ്‌ഗനാണ്‌ ട്രംപിന്റെ ദൗത്യവുമായി ഉത്തരകൊറിയയിലേക്കു പോയിരിക്കുന്നത്‌. ഉത്തരകൊറിയന്‍ പ്രത്യേക പ്രതിനിധി കിം ഹ്യോക്‌ ചോലുമായി ബെയ്‌ഗന്‍ കൂടിക്കാഴ്‌ച നടത്തും. എന്നാല്‍, ട്രംപ്‌-കിം ഉച്ചകോടി സംബന്ധിച്ച്‌ ഉത്തരകൊറിയ ഇതുവരെ ഔദ്യോഗിക സ്‌ഥിരീകരണം നടത്തിയിട്ടില്ല. കൊറിയന്‍ പീപ്പിള്‍സ്‌ ആര്‍മി ഉന്നതോദ്യോഗസ്‌ഥരുടെ യോഗത്തിനെത്തിയ കിം ജോങ്‌ ഉന്നും കൂടിക്കാഴ്‌ച സംബന്ധിച്ച്‌ സൂചന നല്‍കിയിരുന്നില്ല.

Ads by Google
Sunday 10 Feb 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW