Tuesday, August 06, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 10 Feb 2019 12.55 AM

ലഷ്‌കറില്‍ ചേരാന്‍ പാകിസ്‌താനിലേക്കു പുറപ്പെട്ട യു.എസ്‌. പൗരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

uploads/news/2019/02/286939/2.jpg

വാഷിങ്‌ടണ്‍: ലഷ്‌കറെ തോയ്‌ബയില്‍ ചേരാന്‍ പാകിസ്‌താനിലേക്കു പോകാനെത്തിയ അമേരിക്കന്‍ പൗരന്‍ ന്യൂയോര്‍ക്ക്‌ വിമാനത്താവളത്തില്‍ അറസ്‌റ്റില്‍. മാന്‍ഹട്ടന്‍ സ്വദേശി ജീസസ്‌ വില്‍ഫ്രെഡോ എന്‍കാര്‍നേഷനെ(29)യാണ്‌ ന്യൂയോര്‍ക്ക്‌ ജോണ്‍ എഫ്‌. കെന്നഡി വിമാനത്താവളത്തില്‍ എഫ്‌.ബി.ഐ. അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇന്റര്‍നെറ്റ്‌ മുഖേനെ ഭീകരസംഘടനയായ ലഷ്‌കറെ തോയ്‌ബയില്‍ ചേരാന്‍ ഇയാള്‍ ശ്രമിക്കുന്നത്‌ അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓണ്‍ലൈനായി ഭീകരസംഘടനയില്‍ ചേരാന്‍ കഴിയാതെ വന്നതോടെയാണ്‌ ഇയാള്‍ പാകിസ്‌താനിലേക്കു പോകാന്‍ തീരുമാനിച്ചത്‌. ലഷ്‌കറെ തോയ്‌ബയുടെ പിന്തുണ കിട്ടാന്‍ മറ്റൊരാളുടെ സഹായവും ജീസസ്‌ വില്‍ഫ്രെഡോ തേടിയിരുന്നതായി അസിസ്‌റ്റന്റ്‌ അറ്റോര്‍ണി ജനറല്‍ ജോണ്‍ ഡെമേഴ്‌സ്‌ പറഞ്ഞു.
അതിനിടെ, ഭീകരസംഘടകളിലേക്കു യുവാക്കളെ റിക്രൂട്ട്‌ ചെയ്യാന്‍ ശ്രമിച്ച ടെക്‌സസ്‌ സ്വദേശിയായ കൗമാരക്കാരനെതിരേ എഫ്‌.ബി.ഐ. കേസെടുത്തു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച്‌ യുവാക്കളെ റിക്രൂട്ട്‌ ചെയ്യുകയും ഇവരെ പാകിസ്‌താനിലേക്ക്‌ പരിശീലനത്തിന്‌ അയയ്‌ക്കാനുമായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്ന്‌ എഫ്‌.ബി.ഐ. വൃത്തങ്ങള്‍ വ്യക്‌തമാക്കി.

Ads by Google
Sunday 10 Feb 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW