Monday, August 19, 2019 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 03.33 PM

ജിം വീട്ടിലൊരുക്കാം

''വീട്ടിലെ സൗകര്യങ്ങള്‍ക്കനുസരിച്ച് ബജറ്റിനിണങ്ങുന്ന രീതിയില്‍ ജിം ഒരുക്കാം.''
uploads/news/2019/02/286894/fitness090219.jpg

വീട്ടിലൊരു ജിം ഒരുക്കിയാലോ? ജിമ്മില്‍ പോകാന്‍ സമയം കിട്ടുന്നില്ല എന്ന വിഷമം മാത്രമല്ല, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം വ്യായാമം ചെയ്യാന്‍ പുറത്തുപോകണം എന്ന പ്രശ്‌നവും ഇതിലൂടെ പരിഹരിക്കാം.

മാത്രമല്ല കുടുംബത്തിന്റെ ആരോഗ്യം മുഴുവനായി സംരക്ഷിക്കാനും കഴിയും. ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട അന്തരീക്ഷത്തില്‍ വ്യായാമം ചെയ്യാനാകും എന്നതാണ് വീട്ടില്‍ ജിം ഒരുക്കുന്നതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം.

ജിം ഒരുക്കുമ്പോള്‍


വീട്ടിലെ സൗകര്യങ്ങള്‍, വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപകരണങ്ങള്‍ എന്നിവയെക്കുറിച്ച് പ്ലാന്‍ ചെയ്ത് വേണം സ്ഥലം നിശ്ചയിക്കാന്‍. വീട്ടില്‍ ധാരാളം മുറികളും സൗകര്യങ്ങളും ഉള്ളവര്‍ക്ക് ഒരു മുറി ജിമ്മിനായി മാറ്റിവയ്ക്കാം.

ടെറസിന്റെ ഒരു ഭാഗം, ബാല്‍ക്കണി, മുകള്‍നിലയിലെ ലിവിങ് സ്‌പേസ് തുടങ്ങിയ സ്ഥലങ്ങളും ജിമ്മിനായി ഉപയോഗപ്പെടുത്താവുന്നതാണ്. മറ്റൊരു സൗകര്യവുമില്ലെങ്കില്‍ മാത്രം കിടപ്പുമുറിയുടെയോ സ്റ്റഡി റൂമിന്റെയോ ഒരു ഭാഗത്ത് ജിം ഒരുക്കാം.

നല്ലതുപോലെ ശുദ്ധവായു ലഭിക്കുന്ന സ്ഥലത്തുവേണം ജിം സെറ്റ് ചെയ്യാന്‍. നല്ല കാറ്റും വെളിച്ചവും കയറുന്ന രീതിയില്‍ വെന്റിലേഷനുള്ള മുറിയാണ് ജിമ്മിന് അഭികാമ്യം. പുതിയതായി മുറി നിര്‍മ്മിക്കുകയാണെങ്കില്‍ ഫ്‌ളോറിങ്, വയറിങ് എന്നിവയൊക്കെ ജിമ്മിന് അനുയോജ്യമായ രീതിയില്‍ തന്നെ ചെയ്യാം.

അധികം കടുപ്പമില്ലാത്ത കുഷനിങ് ഇഫക്ട് ഉള്ള തറയാണ് ജിമ്മിന് അനുയോജ്യം. തടി, ലാമിനേറ്റഡ് വുഡ്, പി.വി.സി പ്ലാങ്ക് എന്നിവയൊക്കെ ഉപയോഗിക്കാം. ഇരുമ്പ് ഡംബെല്ലും മറ്റും വീണ് തറയ്ക്ക് കേടുപറ്റാതിരിക്കാന്‍ തറയില്‍ വിനൈല്‍ ഷീറ്റ് ഒട്ടിക്കാം. പിന്നീട് ആവശ്യമില്ലെങ്കില്‍ ഇത് ഇളക്കി മാറ്റാം.

ഉപകരണങ്ങള്‍ ഏതൊക്കെ?


സിക്സ് പാക്ക് മസിലായിരിക്കും ചിലരുടെ ലക്ഷ്യം. ചിലരാകട്ടെ വണ്ണവും വയറും കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. പ്രായമുള്ളവരും കുട്ടികളുമൊക്കെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടാകും. അതുകൊണ്ട് ഏതൊക്കെ പ്രായക്കാരാണ് ജിം ഉപയോഗിക്കുന്നത്, ഓരോരുത്തരുടെയും ആവശ്യങ്ങള്‍ എന്തൊക്കെയാണ് എന്നീ കാര്യങ്ങള്‍ കണക്കിലെടുത്ത് വേണം ഹോം ജിമ്മിലേക്ക് വേണ്ട ഉപകരണങ്ങള്‍ തെരഞ്ഞെടുക്കാന്‍.
uploads/news/2019/02/286894/fitness090219a.jpg

തടി, കുടവയര്‍ കുറയ്ക്കുക എന്ന ലക്ഷ്യമുള്ളവര്‍ക്ക് നടപ്പ് പോലെയുള്ള വ്യായാമത്തിനുതകുന്ന ട്രെഡ്മില്‍, എലിപ്റ്റിക്കല്‍ സൈക്കിള്‍, സിംഗിള്‍ സ്‌റ്റേഷന്‍ ഹോം ജിം അഥവാ മള്‍ട്ടി സെറ്റ് തുടങ്ങിയവ വാങ്ങാം.

ഇതിനൊപ്പം ഭാരം ഉയര്‍ത്തിയുള്ള വ്യായാമത്തിനായുള്ള ഡെംബല്‍,ബാര്‍ബെല്‍, ബാര്‍ബെല്‍ പ്ലേറ്റ് എന്നിവ കൂടിയായാല്‍ നല്ലൊരു ജിമ്മിന് വേണ്ട ഉപകരണങ്ങളായി.

തുടക്കത്തിലെ ആവേശത്തിന് എല്ലാ ഉപകരണങ്ങളും കൂടി വാങ്ങുന്നതിന് പകരം അടിസ്ഥാന സൗകര്യങ്ങളില്‍ തുടങ്ങി പടിപടിയായി ജിം ഉയര്‍ത്തുന്നതാണ് എ പ്പോഴും നല്ലത്. ഡംബെല്ലും മറ്റും സൂക്ഷിക്കാനുള്ള സ്റ്റാന്‍ഡുകള്‍, കിടന്നും മറ്റും വ്യായാമം ചെയ്യാനുള്ള ബെഞ്ചുകള്‍, ജിം ബോള്‍ എന്നിവയും റൂമില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ശരീരഭാരവും പൊക്കവും അളക്കാനുള്ള ഉപകരണങ്ങളും വ്യായാമത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിവയ്ക്കാനുള്ള പുസ്തകവുംകൂടി ജിമ്മില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

ആസ്വദിച്ച് വ്യായാമം


ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട അന്തരീക്ഷത്തില്‍ വ്യായാമം ചെയ്യാനാകും എന്നതാണ് വീട്ടില്‍ ജിം ഒരുക്കുന്നതുകൊണ്ടുള്ള പ്രയോജനം. ഇഷ്ടമുള്ള സമയത്ത് ടി.വി കണ്ടു കൊണ്ടോ പാട്ട് കേട്ടോ ഒക്കെ വ്യായാമം ചെയ്യാം.

ഇതിന് ജിമ്മിന്റെ ഒരു ചുവരില്‍ ടി.വി പിടിപ്പിക്കുകയോ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കറുകള്‍ നല്‍കുകയോ ചെയ്താല്‍ മതി. ചിലര്‍ക്ക് പുറത്തെ കാഴ്ചകള്‍ കണ്ട് വ്യായാമം ചെയ്യാനായിരിക്കും താല്‍പര്യം. കുടുംബാംഗങ്ങള്‍ ഒരുമിച്ച് വ്യായാമം ചെയ്യുന്നത് വ്യത്യസ്തമായ അനുഭവമായിരിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW